Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാഭ്യാസം,...

വിദ്യാഭ്യാസം, സാമ്പത്തിക സ്വാശ്രയത്വം എന്നിവ കൈവരിച്ചതിനുശേഷമാകണം വിവാഹം^ ഡോ. ജെ. പ്രമീളാദേവി

text_fields
bookmark_border
വിദ്യാഭ്യാസം, സാമ്പത്തിക സ്വാശ്രയത്വം എന്നിവ കൈവരിച്ചതിനുശേഷമാകണം വിവാഹം- ഡോ. ജെ. പ്രമീളാദേവി മൂവാറ്റുപുഴ: വിദ്യാഭ്യാസം നേടി സാമ്പത്തിക സ്വാശ്രയത്വം കൈവരിച്ചതിനുശേഷമാകണം വിവാഹത്തെക്കുറിച്ച് ചിന്തിക്കേണ്ടതെന്ന് സംസ്ഥാന വനിത കമീഷൻ അംഗം ഡോ. ജെ. പ്രമീളാദേവി അഭിപ്രായപ്പെട്ടു. മൂവാറ്റുപുഴ നിർമല കോളജിൽ വനിത ശാക്തീകരണകേന്ദ്രത്തി​െൻറ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിപരീത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും പ്രതിസന്ധികളെ അതിജീവിക്കാനും സ്ത്രീക്ക് കഴിയണം. ധീരതയും ക്ഷമയും ഒരേ നാണയത്തി​െൻറ രണ്ട് വശങ്ങളാണെന്നും ഡോ. പ്രമീളാദേവി പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ, ഡോ. സി.സുജ , കുമാരി ഗ്രീഷ്മ സൂസൺ ചാക്കോ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story