Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 2:17 PM IST Updated On
date_range 12 July 2017 2:17 PM ISTപണം തിരിമറി: നഗരസഭ മുൻ സെക്രട്ടറിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ
text_fieldsbookmark_border
ആലപ്പുഴ: കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭ മുൻ സെക്രട്ടറി പണം തിരിമറി നടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് കൗൺസിൽ യോഗം ശിപാർശ ചെയ്തു. മൂന്നുമാസം മുമ്പാണ് മോണിറ്ററിങ് കമ്മിറ്റിയോ ചെയർമാൻ തോമസ് ജോസഫോ അറിയാതെ വാട്ടർ അതോറ്റിയുടെ കരാറുകാർക്ക് 22 കോടിയുടെ ചെക്ക് മുൻ സെക്രട്ടറി ആർ.എസ്. അനു നേരിട്ട് നൽകിയത്. ഔദ്യോഗിക യാത്രകളിൽ അമിത ബത്ത കൈപ്പറ്റി നഗരസഭക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കിയെന്ന ആരോപണവും പ്രത്യേകം അന്വേഷിക്കും. മുൻ സെക്രട്ടറിയുടെ തീരുമാനങ്ങളെല്ലാം ഏകപക്ഷീയമായിരുെന്നന്ന് കൗൺസിലർ ഇല്ലിക്കൽ കുഞ്ഞുമോൻ ചൂണ്ടിക്കാട്ടി. സുപ്രധാന ഫയലുകൾ ചെയർമാനെ കാണിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തി. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യത്തിൽ കൗൺസിലർ ഉറച്ചുനിന്നതോടെയാണ് ചെയർമാൻ ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ചരക്ക് സേവന നികുതിയുടെ ചുവടുപിടിച്ച് സിനിമ ടിക്കറ്റിന് അമിത വില ഈടാക്കുന്നെന്ന പരാതിയിൽ നഗരസഭ ഫിനാൻസ് കമ്മിറ്റി പരിശോധന നടത്തും. ടിക്കറ്റ് വിൽപന ഇനത്തിൽ തിയറ്ററിൽനിന്നുള്ള നഗരസഭ വരുമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ചെയർമാൻ വ്യക്തമാക്കി. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കും. നഗരത്തിലെ റോഡ് കൈയേറിയുള്ള തെരുവുകച്ചവടങ്ങൾ 16നകം ഒഴിപ്പിക്കും. പൊതുമരാമത്ത് വകുപ്പിെൻറ പ്രത്യേക നിർേദശപ്രകാരമാണ് നടപടിയെന്ന് ചെയർമാൻ പറഞ്ഞു. ഒഴിഞ്ഞുപോകാൻ കൂട്ടാക്കാത്തവരെ പൊലീസിെൻറ സഹായത്തോടെ അറസ്റ്റ് ചെയ്ത് നീക്കും. നഗരത്തിലെ തോടുകൾ വൃത്തിയാക്കുന്നത് സംമ്പന്ധിച്ച് രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗം ബുധനാഴ്ച ഉച്ചക്കുശേഷം ചേരും. അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭയിലേക്ക് വാങ്ങിയ ലാപ്ടോപ്പുകൾ കാണാതായത് സംബന്ധിച്ച് വിശദാന്വേഷണം നടത്താനും കൗൺസിൽ യോഗം തീരുമാനമെടുത്തു. നഗരമാലിന്യം കളയാൻ ഇടമില്ലെന്ന് നഗരസഭ ആലപ്പുഴ: നഗരമാലിന്യം കളയാൻ ഇടമില്ലെന്ന് നഗരസഭ. ഇക്കാരണത്താൽ മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളിൽതന്നെ സൂക്ഷിക്കേണ്ട ഗതികേടാണ്. മാലിന്യസംസ്കരണം, വൃത്തി എന്നിവയുടെ കാര്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിെൻറ അംഗീകാരം തുടർച്ചയായി ലഭിക്കുന്ന നഗരസഭ എന്ന ഖ്യാതിക്ക് മങ്ങലേൽക്കാൻ ഇത് ഇടയാക്കുന്നു. പാതയോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന എയറോബിക് യൂനിറ്റുകൾ വഴിയാണ് നഗരസഭ മാലിന്യം സംസ്കരിക്കുന്നത്. സംസ്കരണമാലിന്യം വളമാക്കി വിൽപന നടത്തി അധിക വരുമാനം ഉണ്ടാക്കാൻ പദ്ധതി ഉണ്ടായിരുന്നു. എന്നാൽ, വളം ഉൽപാദനം മാത്രമായി ചുരുങ്ങിയതോടെ പദ്ധതി പൊളിഞ്ഞു. പ്രതീക്ഷിച്ച വരുമാനം ലഭിച്ചതുമില്ല. ഇതോടെ മാലിന്യം വീണ്ടും നഗരത്തിലെ വിവിധ ഇടങ്ങളിൽ കുന്നുകൂടാൻ തുടങ്ങി. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം വർധിക്കുകയാണ്. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ നടത്തുന്ന പരിശോധനകൾ കാര്യക്ഷമമല്ല. ഇക്കാര്യത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയും ഉദ്യോഗസ്ഥരും രണ്ടുതട്ടിലാണ്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയെ അറിയിക്കാതെ ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനക്കെതിരെ ബി. മെഹബൂബ് കൗൺസിൽ യോഗത്തിൽ വിമർശനം ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story