Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 2:15 PM IST Updated On
date_range 12 July 2017 2:15 PM ISTയുവതിയെ പീഡിപ്പിച്ചശേഷം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പള്ളിക്കര പുളിമൂട്ടിൽ മുഹമ്മദ് ഷഫീക്കിനെയാണ് (32) സി.െഎ ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്. അതിരപ്പള്ളിയിലെ റിസോർട്ടിലും കാക്കനാട്ട് ഫ്ലാറ്റിലും കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ യുവതി ഹിൽപാലസ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടെയാണ് ഇയാൾ മുമ്പ് രണ്ടു വിവാഹങ്ങൾ കഴിച്ചതറിഞ്ഞത്. ആദ്യവിവാഹം കഴിച്ച യുവതിയെ മതംമാറ്റുകയും ഒരുകുട്ടിയായ ശേഷം അവരെ ഉപേക്ഷിക്കുകയും പിന്നീട് മറ്റൊരു വിവാഹം കഴിച്ച ശേഷം ആ വിവരം മറച്ചുവെച്ചാണ് തൃപ്പൂണിത്തുറ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. യുവതിയുടെ കൈയിൽനിന്ന് സ്വർണാഭരണങ്ങൾ ഊരി വാങ്ങിയ ശേഷം അവ വിറ്റ് അയർലൻഡിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്വർണാഭരണങ്ങൾ കണ്ടെടുക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. അന്വേഷണ സംഘത്തിൽ എസ്.ഐ. സനൽ, എ.എസ്.ഐമാരായ സുരേഷ്, ജോസ്, മധു, ബിനു എന്നിവരും ഉണ്ടായിരുന്നു. തട്ടിപ്പുകേസിലെ പ്രതി അറസ്റ്റിൽ തൃപ്പൂണിത്തുറ: തിരുവാങ്കുളം, ചോറ്റാനിക്കര കേന്ദ്രീകരിച്ച് കൃഷ്ണ എന്ന പേരിൽ ട്രാവൽസ് നടത്തി വാഹനങ്ങൾ വാങ്ങുകയും അവ മറിച്ചു വിൽക്കുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം സ്വദേശിയും എരൂർ ശങ്കർ നിവാസിൽ താമസക്കാരനുമായ കൃഷ്ണ രാജേഷ് എന്ന രാജേഷിനെയാണ് (36) സി.ഐ പി.എസ്. ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജരേഖകൾ ചമച്ച് വായ്‌പ എടുക്കുകയും അവ തിരിച്ചടക്കാതെയും ദേശസാൽകൃത ബാങ്കിനെയും ഒരു പ്രൈവറ്റ് ബാങ്കിനെയും കബളിപ്പിച്ചതായും പരാതിയുണ്ട്. ചതിയിൽപ്പെട്ട ഇടപ്പള്ളി സ്വദേശിയായ യുവാവ് കൊച്ചി റേഞ്ച് ഇൻസ്പെക്ടർ ജനറലിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേെസടുത്തത്. പ്രതിയെ ബുധനാഴ്ച തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘത്തിൽ എസ്.ഐ റജി, എ.എസ്.ഐമാരായ സുരേഷ്, ജോസി, മധു, സീനിയർ സി.പി.ഒ ബിനു എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story