Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:45 AM GMT Updated On
date_range 12 July 2017 8:45 AM GMTജില്ല പഞ്ചായത്തിെൻറ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകൾ ഇന്നുമുതല്‍
text_fieldsbookmark_border
കാക്കനാട്: രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല പഞ്ചായത്ത് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. വ്യാഴാഴ്ച ആരംഭിക്കുന്ന ക്യാമ്പില്‍ ബോധവത്കരണ ക്ലാസ്, വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന, പ്രതിരോധ മരുന്ന് വിതരണം എന്നിവയുണ്ടാകും. 12ന് രാവിലെ 10ന് ആമ്പല്ലൂര്‍ എസ്.എന്‍.ഡി.പി ഹാള്‍ അങ്കണം, 13ന് പുത്തന്‍ ആൻറണി മെമ്മോറിയല്‍ ഹാള്‍, നീലീശ്വരം, മലയാറ്റൂര്‍, 17ന് വാളകം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, 22ന് സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹാള്‍, നായരമ്പലം, 24ന് ചേന്ദമംഗലം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍. ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം കാക്കനാട്: ജില്ല പഞ്ചായത്തിെൻറ ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം, പട്ടികജാതി വനിതകള്‍ക്കും വിധവകള്‍ക്കും സ്വയംതൊഴിലിന് മാര്‍ക്കറ്റിങ് കിയോസ്‌കുകളുടെ വിതരണം എന്നീ പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11.30ന് ജില്ല പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. പദ്ധതി നിര്‍വഹണോദ്ഘാടനം എസ്. ശര്‍മ എം.എൽ.എയും പ്രകൃതി സൗഹൃദ ഭൂമിമിത്ര കാരിബാഗ് വിതരണം വി.പി. സജീന്ദ്രന്‍ എം.എൽ.എയും നിര്‍വഹിക്കും.
Next Story