Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎട്ട്​ വയസ്സുകാരിയെ...

എട്ട്​ വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക്​ അഞ്ചുവർഷം കഠിന തടവ്​

text_fields
bookmark_border
കൊച്ചി: എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. തോപ്പുംപടി പ്യാരി ജങ്ഷനിൽ കടയപറമ്പിൽ തങ്കപ്പനെയാണ് (38) എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. 2015 ജൂൺ 13 നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ മോേട്ടാർ നന്നാക്കാനെത്തിയ പ്രതി മോേട്ടാറി​െൻറ സാമഗ്രികൾ വാങ്ങാനായി വീട്ടിലുണ്ടായിരുന്ന ബന്ധുവിനെ കടയിൽ പറഞ്ഞുവിട്ടു. പെൺകുട്ടിയുടെ അമ്മ അടുക്കളയിലുമായിരുന്നു. ഇൗ സമയം പ്രതി കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിച്ചതായാണ് കേസ്. രണ്ട് വകുപ്പുകളിലായി ആറ് വർഷം തടവ്വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അഞ്ചുവർഷം അനുഭവിച്ചാൽ മതിയെന്നുമാണ് കോടതിയുടെ നിർദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story