Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി വാർത്തകൾ

എം.ജി വാർത്തകൾ

text_fields
bookmark_border
എം.ജി ബിരുദ ഏകജാലകം: പട്ടികജാതി-വർഗ പ്രത്യേക അലോട്ട്മ​െൻറ് പ്രസിദ്ധീകരിച്ചു കോട്ടയം: എം.ജി ബിരുദ ഏകജാലക പ്രവേശനത്തിന് പട്ടികജാതി-വർഗ വിഭാഗത്തിൽെപട്ടവർക്കുള്ള പ്രത്യേക അലോട്ട്മ​െൻറ് ലഭിച്ചവർ അലോട്ട്മ​െൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ ഫീസടച്ച് വ്യാഴാഴ്ച വൈകീട്ട് നാലിനുമുമ്പ് ബന്ധപ്പെട്ട കോളജിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനം നേടണം. ജൂൈല 13ന് വൈകീട്ട് നാലിനുമുമ്പ് ഫീസ് അടക്കാത്തവരുടെയും ഫീസടച്ചശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മ​െൻറ് റദ്ദാക്കും. പി.ജി ഏകജാലക പ്രവേശനം: എൻ.ആർ.ഐ/ വികലാംഗ/ സ്പോർട്സ്/ കൾച്ചറൽ/ സ്റ്റാഫ് േക്വാട്ട അപേക്ഷകൾ കോട്ടയം: എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഒന്നാം വർഷ ബിരുദാന്തര ബിരുദ േപ്രാഗ്രാമുകളിൽ പ്രവേശനത്തിന് വികലാംഗ/ സ്പോർട്സ്/ കൾച്ചറൽ േക്വാട്ട വിഭാഗങ്ങളിൽ സംവരണം ചെയ്ത സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ ജൂൈല 14നകം നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഇവർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് പ്രത്യേകമായി സീറ്റ് സംവരണം ചെയ്തിട്ടില്ല. എം.എസ്.ഡബ്ല്യു പ്രവേശനം: ജൂൈല 15വരെ അപേക്ഷിക്കാം കോട്ടയം: എം.ജി സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ എം.എസ്.ഡബ്ല്യു േപ്രാഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷയിലെ മാർക്കി​െൻറയും ബോണസ് പോയൻറുകളുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശനപരീക്ഷയുടെ തീയതി പിന്നാലെ അറിയിക്കും. വിശദ നോട്ടിഫിക്കേഷനും കോളജുകളുടെ വിവരങ്ങളും അപേക്ഷഫോറത്തി​െൻറ മാതൃകയും ഫീസടക്കാനുള്ള െചലാനും സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ജൂലൈ 15 വരെ അസിസ്റ്റൻറ് രജിസ്ട്രാർ (ക്യാപ്), മഹാത്്മഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് (പി.ഒ), കോട്ടയം -686 560 എന്ന വിലാസത്തിൽ സമർപ്പിക്കാം. പുതുക്കിയ പരീക്ഷതീയതി ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചതും മാറ്റിെവച്ചതുമായ ഒന്നാം സെമസ്റ്റർ എം.എ/ എം.എം.എച്ച്/ എം.സി.ജെ/ എം.എസ്.ഡബ്ല്യു/ എം.ടി.എ/ എം.എസ്സി/ എം.കോം (സി.എസ്.എസ് 2013 മുതൽ 2015 വരെയുള്ള അഡ്മിഷൻ ഇംപ്രൂവ്മ​െൻറ്/ സപ്ലിമ​െൻററി/ 2012 അഡ്മിഷൻ മേഴ്സി ചാൻസ്) മേയ്/ ജൂൺ - 2017 ഡിഗ്രി പരീക്ഷ ജൂൈല 24ന് നടത്തും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. പരീക്ഷതീയതി അഞ്ചാം സെമസ്റ്റർ ബി.വോക് (2014 അഡ്മിഷൻ റഗുലർ) ഡിഗ്രി പരീക്ഷയുടെ ഇക്കോ ടൂറിസം, വെയ്സ്റ്റ് മാനേജ്മ​െൻറ് റീഹാബിലിറ്റേഷൻ ഫിറ്റ്നസ് എന്നീ പേപ്പറുകളുടെ പരീക്ഷ ആഗസ്റ്റ് രണ്ടിന് നടത്തും. എം.ജി ഓഫ് കാമ്പസ് പരീക്ഷ: പ്രാക്ടിക്കൽ, േപ്രാജക്ട്, വൈവാവോസി 2017 മേയിൽ നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് (ഓഫ് കാമ്പസ് - സി.ബി.സി.എസ്.എസ് - സപ്ലിമ​െൻററി/ മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൈല 24, 25 തീയതികളിൽ പത്തനംതിട്ട സ്റ്റാസിൽ നടത്തും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. 2017 മേയിൽ നടത്തിയ അഞ്ചും ആറും സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് (ഓഫ് കാമ്പസ് സി.ബി.സി.എസ്.എസ് -റഗുലർ/ സപ്ലിമ​െൻററി/ മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ ലിനക്സ് േപ്രാഗ്രാമിങ് ആൻഡ് േപ്രാജക്ട് ഇൻ ജാവ, േപ്രാജക്ട് ആൻഡ് വൈവാവോസി പരീക്ഷ ജൂൈല 21ന് പത്തനംതിട്ട സ്റ്റാസിലും ജൂൈല 15ന് ചാലക്കുടി കുന്നപ്പിള്ളി നിർമല കോളജ് ഓഫ് എൻജിനീയറിങ്ങിലും നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. 2017 ഏപ്രിലിൽ നടത്തിയ ഒന്നുമുതൽ ആറുവരെ സെമസ്റ്റർ ഓഫ് കാമ്പസ് ബി.സി.എ (2012നുമുമ്പുള്ള അഡ്മിഷൻ സപ്ലിമ​െൻററി/ മേഴ്സി ചാൻസ് സി.ബി.സി.എസ്.എസ് - 2012 മുതലുള്ള അഡ്മിഷൻ റഗുലർ/ സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ എറണാകുളം, ഇടുക്കി ജില്ലയിലെ വിദ്യാർഥികൾക്ക് ജൂൈല 15, 16, 29, 30 തീയതികളിൽ കൊച്ചി ഇടപ്പള്ളി സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിലും തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാർഥികൾക്ക് ജൂൈല 21, 22, 24, 25 തീയതികളിൽ ചാലക്കുടി നിർമല കോളജ് ഓഫ് എൻജിനീയറിങ്ങിലും നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ ഹാൾ ടിക്കറ്റും തിരിച്ചറിയൽ രേഖയുമായി രാവിലെ 8.30ന് പരീക്ഷകേന്ദ്രത്തിൽ ഹാജരാകണം. പ്രാക്ടിക്കൽ 2017 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (സി.ബി.സി.എസ്.എസ് - റഗുലർ/ സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ ജൂൈല 13ന് അതത് കോളജുകളിൽ നടത്തും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷഫലം 2017 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്േട്രഷൻ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ ജൂൈല 24 വരെ സ്വീകരിക്കും. 2016 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.സി.എ (2015 അഡ്മിഷൻ റഗുലർ, 2011 മുതൽ 2014 വരെ അഡ്മിഷൻ സപ്ലിമ​െൻററി ലാറ്ററൽ എൻട്രി - 2015 അഡ്മിഷൻ റഗുലർ, 2013 -2014 അഡ്മിഷൻ സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർ മൂല്യനിർണയത്തിനുമുള്ള അപേക്ഷ ജൂലൈ 25വരെ സ്വീകരിക്കും. ബി. കോം പുനർ മൂല്യനിർണയഫലം 2016 ഒക്ടോബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.കോം (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയ മെമ്മോ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. എം.എസ്സി ക്ലാസ് ജൂൈല 17ന് ആരംഭിക്കും മഹാത്്മഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ ഒന്നാം വർഷ എം.എസ്സി ക്ലാസ് ജൂൈല 17ന് ആരംഭിക്കും. അഭിമുഖം ഡി.എസ്.ടി പഴ്സ് പദ്ധതിയുടെ കീഴിൽ േപ്രാജക്ട് ഫെേലാ, ടെക്നിക്കൽ അസിസ്റ്റൻറ് എന്നീ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം ജൂലൈ 13ന് സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ നടത്തും. ഫോൺ: 0481 2731037. ടെക്നിക്കൽ അസിസ്റ്റൻറ് നിയമനം മഹാത്്മഗാന്ധി സർവകലാശാല ഡിപ്പാർട്മ​െൻറ് ഓഫ് സയൻസ് ടെക്നോളജി ഡി.എസ്.ടി പഴ്സ് പദ്ധതിയുടെ ഭാഗമായി ടെക്നിക്കൽ അസിസ്റ്റൻറിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ജൂൈല 15ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങൾ www.mgu.ac.in എന്ന സർവകലാശാല വെബ്സൈറ്റിൽ. സിൻഡിക്കേറ്റ് യോഗം ജൂൈല 17ന് കോട്ടയം: മഹാത്്മഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് യോഗം ജൂൈല 17ന് രാവിലെ 10.30ന് സർവകലാശാല സിൻഡിക്കേറ്റ് ഹാളിൽ നടക്കും.
Show Full Article
TAGS:LOCAL NEWS
Next Story