Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 2:15 PM IST Updated On
date_range 12 July 2017 2:15 PM ISTജി.എസ്.ടി: പരിഹാരമുണ്ടായില്ലെങ്കിൽ സമരമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി
text_fieldsbookmark_border
ആലപ്പുഴ: ജി.എസ്.ടി നടപ്പാക്കുന്നത് സംബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആഹ്വാനം ചെയ്ത കടയടപ്പ് സമരം വിജയിപ്പിച്ച വ്യാപാരിസമൂഹത്തെ സംസ്ഥാന പ്രവർത്തകസമിതി യോഗം അഭിനന്ദിച്ചു. 18 ഇന ആവശ്യങ്ങൾ അടങ്ങിയ നിവേദനം ധനമന്ത്രിക്ക് നൽകിയിട്ടുണ്ട്. ഉടൻ ഇതിന് പരിഹാരം കണ്ടിെല്ലങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ സംസ്ഥാന സെക്രേട്ടറിയറ്റിനെ പ്രവർത്തകസമിതി ചുമതലപ്പെടുത്തി. ജി.എസ്.ടി നടപ്പാക്കാൻ മതിയായ സാവകാശം അനുവദിക്കുക, ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് ധനമന്ത്രി ഡോ. തോമസ് ഐസക്കുമായി വ്യാപാരി നേതാക്കൾ ചർച്ച നടത്തും. തുടർന്ന് ഭാവികാര്യങ്ങൾ തീരുമാനിക്കും. ആലപ്പുഴയിൽ നടന്ന പ്രവർത്തകസമിതിയിൽ സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജു അപ്സര, വൈസ് പ്രസിഡൻറുമാരായ പി.എ.എം. ഇബ്രാഹിം, പെരിങ്ങമല രാമചന്ദ്രൻ, മാരിയിൽ കൃഷ്ണൻ നായർ, പി. കുഞ്ഞാവു ഹാജി, അഹമ്മദ് ഷരീഫ്, സെക്രട്ടറിമാരായ കെ.വി. അബ്ദുൽ ഹമീദ്, ദേവരാജൻ, കെ.കെ. വാസുദേവൻ, എ.എം.എ. ഖാദർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story