Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവകല സാഹിതി ജില്ല...

യുവകല സാഹിതി ജില്ല സമ്മേളനം സമാപിച്ചു

text_fields
bookmark_border
ആലപ്പുഴ: . പ്രതിനിധി സമ്മേളനം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഡോ. പ്രദീപ് കൂടയ്ക്കൽ അധ്യക്ഷത വഹിച്ചു. വിപ്ലവഗായിക പി.കെ. മേദിനി പതാക ഉയർത്തി. സംഘാടക സമിതി ജനറൽ കൺവീനർ പി.എസ്. ഹരിദാസ്, കെ.എൽ.ഡി.സി ചെയർമാൻ ടി. പുരുഷോത്തമൻ, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, കെ. ബിനു, അഡ്വ. പി.പി. ഗീത, സി. ജയകുമാരി, സി.എ. അരുൺകുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ആസിഫ് റഹീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജയൻ സി. ദാസ് നന്ദി പറഞ്ഞു. കവി സമ്മേളനം കണിമോൾ ഉദ്ഘാടനം ചെയ്തു. രാജൻ കൈലാസ് അധ്യക്ഷത വഹിച്ചു. അജി കാട്ടൂർ, കെ.പി. പ്രീതി, സുരേന്ദ്രൻ കായിപ്പുറം, പ്രദീപ് കൂടയ്ക്കൽ, മൈമൂൺ അസീസ്, വിജയൻ ചെമ്പക, സത്യൻ മാപ്ലാട്ട്, പൂച്ചാക്കൽ ലാലൻ, തണ്ണീർമുക്കം ഓമനക്കുട്ടൻ, ടി. മോഹനൻ എന്നിവർ സംസാരിച്ചു. ഫാഷിസ്റ്റ് വിരുദ്ധ സായാഹ്നം ഹൗസിങ് ബോർഡ് ചെയർമാൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡി. ഹർഷകുമാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഡോ. പ്രദീപ് കൂടയ്ക്കൽ (പ്രസി.), ചാരുംമൂട് പുരുഷോത്തമൻ, മൈമൂൺ അസീസ്, സനൂപ് കുഞ്ഞുമോൻ (വൈ. പ്രസി.), ആസിഫ് റഹിം (സെക്ര.), കെ.ടി. ജോഷി, പൂച്ചാക്കൽ ലാലൻ, എൻ.വി. പങ്കജാക്ഷൻ (ജോ. സെക്ര.), ഡി. ഹർഷകുമാർ (ട്രഷ.). സി.പി.ഐ പോസ്റ്റോഫീസ് മാർച്ച് ആലപ്പുഴ: സി.പി.ഐ ദേശീയ പ്രക്ഷോഭത്തി​െൻറ ഭാഗമായി 26ന് ആലപ്പുഴ പോസ്റ്റോഫിസിലേക്ക് മാര്‍ച്ചും ധർണയും നടത്താന്‍ ജില്ല കൗൺസിൽ യോഗം തീരുമാനിച്ചു. 'സേവ് ഇന്ത്യ ചെയിഞ്ച് ഇന്ത്യ' എന്ന മുദ്രാവാക്യവുമായി എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്, ദേശീയ കമ്മിറ്റികള്‍ സംഘടിപ്പിക്കുന്ന ലോങ് മാര്‍ച്ച് വിജയിപ്പിക്കാനും തീരുമാനിച്ചു. ടി.പി. സതീശന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി. പുരുഷോത്തമന്‍ സംസ്ഥാന കൗൺസില്‍ തീരുമാനങ്ങൾ വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story