Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:52 AM GMT Updated On
date_range 11 July 2017 8:52 AM GMTആശങ്ക അകറ്റണം ^ടാക്സ് കൺസൾട്ടൻറ്സ് അസോ.
text_fieldsbookmark_border
ആശങ്ക അകറ്റണം -ടാക്സ് കൺസൾട്ടൻറ്സ് അസോ. ആലപ്പുഴ: ചരക്ക് സേവന നികുതി നടപ്പാക്കുന്നതോടെ ജനങ്ങളുടെ ജീവിത ചെലവ് 10 മുതൽ 15 ശതമാനം വരെ ഉയരുമെന്ന് കേരള ടാക്സ് കൺസൾട്ടൻറ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ.എൻ. പുരം ശിവകുമാർ പറഞ്ഞു. ജി.എസ്.ടി നിലവിൽ വരുമ്പോഴുള്ള ചലനം, വ്യാപാര-വാണിജ്യ-സാമ്പത്തിക മേഖലകളിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരിട്ട് ബാധിക്കുന്നത് ചെറുകിട-ഇടത്തരം മേഖലകളെയാണ്. ഒരു രാഷ്ട്രം ഒരു നികുതി സമ്പ്രദായത്തിലേക്ക് മാറുമ്പോൾ എല്ലാ വിഭാഗം ജനങ്ങളും ആശങ്കയിലാണ്. ഒരുവിധത്തിലുള്ള ബോധവത്കരണമോ പ്രായോഗിക പരിജ്ഞാനമോ ആർക്കും ലഭിച്ചിട്ടില്ല. ആകെയുള്ളത് അച്ചടി-ദൃശ്യ മാധ്യമങ്ങളിൽ നിന്നുള്ള ഭാഗികമായ അറിവുകൾ മാത്രമാണ്. പൂർണമായും സാങ്കേതിക സംവിധാനങ്ങളിലൂടെ മാത്രമേ ചരക്ക് സേവന നികുതി നടപ്പാക്കാൻ സാധിക്കുകയുള്ളു. പക്ഷേ, ദരിദ്രർ കൂടുതലുള്ള രാജ്യത്ത് ഇപ്പോൾ 40 ശതമാനം വ്യാപാര സമൂഹത്തിനുപോലും സാങ്കേതിക സംവിധാനങ്ങൾ ഉണ്ടോയെന്ന കാര്യത്തിൽ സംശയമാണ്. കേരളത്തിൽ പോലും 72 ശതമാനം വ്യാപാരികൾ മാത്രമാണ് ജി.എസ്.ടിയിൽ സ്വമേധയായി പ്രവേശിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഒരു സമയത്ത് ഒരു പോലെ സാങ്കേതിക സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചെങ്കിൽ മാത്രമേ ജി.എസ്.ടി എന്ന പ്രക്രിയ പൂർണമാകൂ. ജി.എസ്.ടി കൈ പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ച് ജനങ്ങളെ ബോധവത്കരിക്കണം.
Next Story