Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:52 AM GMT Updated On
date_range 11 July 2017 8:52 AM GMTവിദ്യാർഥികളുടെ നന്മമനസ്സിൽ സഹപാഠിക്കൊരു വീടൊരുങ്ങി
text_fieldsbookmark_border
കായംകുളം: വിദ്യാർഥികളുടെ നന്മമനസ്സും കാരുണ്യവും ഒത്തുചേർന്നപ്പോൾ പ്രയാറിൽ ഉയർന്നത് സഹപാഠിക്കൊരു സ്നേഹവീട്. പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസിലെ നാഷനൽ സർവിസ് സ്കീമിെൻറ നേതൃത്വത്തിലാണ് കൂട്ടുകാരിക്ക് മനോഹരമായ വീട് നിർമിച്ച് നൽകിയത്. ആസ്വാദനത്തിെൻറ അവധിക്കാലങ്ങൾക്ക് വിടനൽകിയ ഒരുപറ്റം വിദ്യാർഥികൾ നിർമാണത്തിൽ സഹായികളായതും വേറിെട്ടാരു മാതൃകയായി. കല്ല് ചുമന്നും സിമൻറ് കൂട്ടിയും മേസ്തിരിമാരെ സഹായിച്ചുമാണ് ഇവർ അവധി ആസ്വദിച്ചത്. ആറ് ലക്ഷത്തോളം രൂപയാണ് വീട് നിർമാണത്തിനായി സമാഹരിച്ചത്. കുട്ടികളുടെ മാതൃക സംരംഭത്തെ നാട്ടുകാരും അകമഴിഞ്ഞ് സഹായിച്ചു. നാഷനൽ സർവിസ് സ്കീമിെൻറ 100 വളൻറിയർമാർ നേതൃപരമായ പങ്ക് വഹിച്ചത്. വീടിെൻറ സമർപ്പണം ബുധനാഴ്ച രാവിലെ 10ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡൻറ് എസ്. പവനനാഥൻ, വൈസ് പ്രസിഡൻറ് ഹരിമോഹൻ കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ എസ്. വിമൽകുമാർ എന്നിവർ പെങ്കടുത്തു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നിബന്ധന പിൻവലിക്കണം -കൊടിക്കുന്നിൽ ആലപ്പുഴ: ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന പുതിയ നിബന്ധന പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചിട്ടുണ്ട്. ഇൗമാസം 17ന് ആരംഭിക്കുന്ന പാർലമെൻറ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. വൈദ്യുതി മുടങ്ങും അരൂർ: അരൂർ പള്ളി മുതൽ ചന്തിരൂർ പാലം വരെ, പൂജപ്പുര, അമ്മനേഴം, ആഞ്ഞിലിക്കാട്, വെളുത്തുള്ളി, പള്ളിയമ്പലം, എരുമുള്ളി, കെൽട്രോൺ റോഡ്, ചക്കാലപറമ്പ് ഭാഗം, കളത്തിൽ, കഴുവിടാമൂല എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
Next Story