Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകപ്പലിൽ പൊള്ളലേറ്റ...

കപ്പലിൽ പൊള്ളലേറ്റ യുവാവ് മരിച്ചു

text_fields
bookmark_border
കപ്പലിലെ അപകടത്തിൽ പൊള്ളലേറ്റ യുവാവ് മരിച്ചു കോലഞ്ചേരി: കപ്പലിലുണ്ടായ അഗ്നിബാധയിൽ പൊള്ളലേറ്റ യുവാവ് മരിച്ചു. റിട്ട.അധ്യാപകൻ കാണിനാട് എരുമച്ചാലിൽ കാർത്തികേയ​െൻറ മകൻ നിതിൻമോനാണ്(29) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ പുതുച്ചേരിക്ക് സമീപമാണ് അപകടം. ഇദ്ദേഹം ജോലിചെയ്യുന്ന കപ്പലിലെ ഹൈേഡ്രാളിക് കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടം. നിതിൻ അടക്കം നാലുപേർക്ക് പൊള്ളലേറ്റിരുന്നു. സാരമായി പൊള്ളലേറ്റ നിതിൻ പുതുച്ചേരി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് അന്ത്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മാതാവ്: കിഴക്കമ്പലം തൊഴുതുങ്കൽ കുടുംബാംഗം രാധ.- സഹോദരി-: നിഷ അജ്ഞാത മൃതദേഹം കൊച്ചി: വൃദ്ധനെ മരിച്ചനിലയിൽ കണ്ടെത്തി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ കടയുടെ തട്ടിൻപുറത്താണ് മൃതദേഹം കണ്ടത്. 65 വയസ്സ് തോന്നിക്കും. വലതുകവിളിലും ഇടതുകണ്ണിന് താഴെയും കറുത്ത മറുകുണ്ട്. 153 സ​െൻറിമീറ്റർ ഉയരം, ഇരുനിറം, നരച്ച തലമുടിയും താടിയും. നീലയിൽ വെള്ള കലർന്ന കൈലിയും, ചന്ദനനിറം ഷർട്ടുമാണ് വേഷം. ..
Show Full Article
TAGS:LOCAL NEWS
Next Story