Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 2:20 PM IST Updated On
date_range 11 July 2017 2:20 PM ISTനൂറ്റാണ്ടിെൻറ ധന്യതയോടെ ഗൗരിയമ്മക്ക് ഇന്ന് പിറന്നാൾ ആഘോഷം
text_fieldsbookmark_border
ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ കറപുരളാത്ത ജീവിതത്തിന് ഉടമയായ കെ.ആർ. ഗൗരിയമ്മക്ക് ചൊവ്വാഴ്ച പിറന്നാൾ ആഘോഷം. 99ലേക്ക് കടക്കുന്ന ഗൗരിയമ്മ നൂറ്റാണ്ടിെൻറ ധന്യത നേടിയ അപൂർവം രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ്. തെരഞ്ഞെടുപ്പിലും മന്ത്രിസ്ഥാനത്തും െറേക്കാഡുകൾ സമ്പാദിച്ചാണ് ഗൗരിയമ്മ രാഷ്ട്രീയരംഗത്ത് വ്യത്യസ്തയാകുന്നത്. ജീവിതം ജനങ്ങൾക്കുവേണ്ടി സമർപ്പിച്ചതിെൻറ കൃതാർഥതയാണ് തെൻറ സമ്പാദ്യമെന്ന് അവർ പറയുന്നു. വാർധക്യത്തിെൻറ അവശതകൾക്കിടയിലും സമകാലിക രാഷ്ട്രീയ സംഭവങ്ങളോട് പ്രതികരിക്കാൻ ഒരു മടിയും ഇപ്പോഴും ഗൗരിയമ്മക്കില്ല. ആലപ്പുഴ ചാത്തനാട് കളത്തിൽപറമ്പിൽ വീട്ടിലെത്തി മന്ത്രിമാരായ േഡാ. ടി.എം. തോമസ് െഎസക്, മേഴ്സിക്കുട്ടിയമ്മ, മാത്യു ടി. തോമസ് എന്നിവർ പിറന്നാൾ ആശംസ നേർന്നു. ചൊവ്വാഴ്ച രാവിലെ സമീപെത്ത റോട്ടറി ഹാളിലാണ് ആഘോഷച്ചടങ്ങ്. പിറന്നാൾ കേക്ക് മുറിച്ച് അവർ ആഘോഷത്തിന് തുടക്കം കുറിക്കും. വിഭവസമൃദ്ധമായ സദ്യയും അതിഥികൾക്ക് നൽകും. പിറന്നാളാഘോഷത്തിൽ പെങ്കടുക്കാൻ ജന്മനാടായ പട്ടണക്കാട്ടുനിന്നും അരൂരിൽനിന്നും മാത്രമല്ല, വിവിധ ഭാഗങ്ങളിൽനിന്ന് പാർട്ടി ഭേദമന്യേ ജനങ്ങൾ എത്തും. ഗൗരിയമ്മയുടെ നേതൃത്വത്തിെല ജെ.എസ്.എസ് പല കഷണങ്ങളായെങ്കിലും ഇപ്പോഴും തെൻറ നേതൃത്വത്തിലുള്ള പാർട്ടിയാണ് യഥാർഥ ജെ.എസ്.എസ് എന്ന് അവർ അവകാശപ്പെടുന്നു. സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ടശേഷം ഏറെക്കാലം യു.ഡി.എഫുമായി യോജിച്ചുപോകുകയും പിന്നീട് ഇടതുമുന്നണിയോട് വലിയ എതിർപ്പില്ലാത്ത രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story