Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 8:36 AM GMT Updated On
date_range 10 July 2017 8:36 AM GMTകോലഞ്ചേരി പള്ളിയിൽ ഒാർത്തഡോക്സ് സഭയുടെ മൂന്നിന്മേൽ കുർബാന
text_fieldsbookmark_border
കോലഞ്ചേരി: സുപ്രീംകോടതി വിധിയെ തുടർന്ന് ഓർത്തഡോക്സ് പക്ഷത്തിെൻറ പൂർണ നിയന്ത്രണത്തിലായ കോലഞ്ചേരി പള്ളിയിൽ ഓർത്തഡോക്സ് സഭ മേലധ്യക്ഷൻ മർത്തോമ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മൂന്നിന്മേൽ കുർബാന നടത്തി. നാലു വർഷത്തിനുശേഷമാണ് ബാവ പള്ളിയിൽ ഞായറാഴ്ച രാവിലെ എട്ടിന് കുർബാന നടത്തിയത്. മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ സെവേറിയോസ്, മാത്യൂസ് മാർ തേവോദേസിയോസ്, ഫാ. ജോൺസ് എബ്രഹാം കോനാട്ട്, ഫാ. സി.എം.കുര്യാക്കോസ്, ഫാ. ജേക്കബ് കുര്യൻ, ഫാ. ലൂക്കോസ് തങ്കച്ചൻ എന്നിവർ സഹകാർമികരായി. 11,12 തീയതികളിൽ നടക്കുന്ന പള്ളിപ്പെരുന്നാളിന് തുടക്കംകുറിച്ച് കാതോലിക്ക ബാവ കൊടിയേറ്റി. സുപ്രീംകോടതി വിധിയുടെ സാഹചര്യത്തിൽ കോലഞ്ചേരി പള്ളിയുടെ വകയായ കോട്ടൂർ പള്ളിയിലും വർഷങ്ങൾക്കു ശേഷം ഞായറാഴ്ച കുർബാന അർപ്പിച്ചു. വികാരി ഫാ.ജേക്കബ്കുര്യൻ മുഖ്യ കാർമികനായി. നേരത്തേ കാതോലിക്ക ബാവക്ക് കോലഞ്ചേരിയിൽ വിശ്വാസികൾ ഉൗഷ്മള സ്വീകരണം നൽകി. പള്ളിക്ക് മുന്നിലുളള കുരിശിങ്കലിൽനിന്ന് ഘോഷയാത്രയായാണ് ബാവയെയും മെത്രാപ്പോലീത്തമാരെയും ആനയിച്ചത്.
Next Story