Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 8:32 AM GMT Updated On
date_range 10 July 2017 8:32 AM GMTകാംകോയിലെ ഭരണകക്ഷി യൂനിയനുകളും സമര രംഗത്ത്
text_fieldsbookmark_border
അങ്കമാലി: തൊഴിലാളികളുടെ ശമ്പള പരിഷ്കരണ കരാര്‍ നടപ്പാക്കാത്തില്‍ പ്രതിഷേധിച്ച് കേരള ആഗ്രോ മെഷിനറി കോര്‍പറേഷനിലെ (കാംകോ) ഭരണകക്ഷി യൂനിയനുകളും സമര രംഗത്ത്. കാംകോ എംപ്ലോയിസ് ഫെഡറേഷന്‍- എ.ഐ.ടി.യു.സി, കാംകോ എംപ്ലോയിസ് യൂനിയന്‍ -സി.ഐ.ടി.യു എന്നിവർ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂനിയന്‍ നേതാക്കളായ എസ്. രമേശൻ, എന്‍.എ.നജീബ് എന്നിവര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. 2012 ജൂലൈ ഒന്ന് മുതലുള്ള കരാറാണ് മാനേജ്മെൻറിെൻറ കെടുകാര്യസ്ഥതമൂലം നടപ്പാക്കാത്തതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. 35 വര്‍ഷമായി തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന ഉല്‍പാദനക്ഷമതയുള്ള പൊതുമേഖല സ്ഥാപനമാണ് കാംകോ. ഉല്‍പാദനക്ഷമതക്ക് പലതവണ സര്‍ക്കാറിെൻറ ബഹുമതികളും ലഭിച്ചിട്ടുണ്ട്. ശമ്പള പരിഷ്കരണ കരാര്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡത്തിൽ അംഗീകൃത ട്രേഡ് യൂനിയനുകളും മാനേജ്മെൻറുമായി ചര്‍ച്ച ചെയ്ത് ധാരണയില്‍ എത്തിയിരുന്നു. ഇത് സര്‍ക്കാറിെൻറ അനുമതിക്കായി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചില അടിസ്ഥാനരഹിത തടസ്സവാദങ്ങള്‍ ഉന്നയിച്ച് കരാര്‍ നടപ്പാക്കാതെ നീട്ടുകയാണെന്നാണ് നേതാക്കളുടെ ആരോപണം. കാംകോയുടെ പവര്‍ ടില്ലറുകള്‍ക്കും റീപ്പറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയുള്ള സന്ദര്‍ഭത്തില്‍ കമ്പനിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തില്‍ തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് യൂനിയനുകള്‍ മുന്നറിയിപ്പ് നല്‍കി. അതിനിടെ കഴിഞ്ഞ ദിവസം ഐ.എൻ.ടി.യു.സി, യു.ടി.യു.സി, എംപ്ലോയിസ് യൂനിയന്‍ എന്നിവ സംയുക്തമായി പ്ലക്കാര്‍ഡും മുദ്രാവാക്യവുമായി അത്താണിയിലെ കാംകോ ചെയര്മാെൻറയും എം.ഡിയുടെയും ഓഫിസുകള്‍ക്കുമുന്നില്‍ സൂചനയായി കുത്തിയിരിപ്പ് സമരം സംഘടിപ്പിക്കുകയുണ്ടായി. നടപടിയുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്നും യൂനിയന്‍ നേതാക്കളായ കെ.എൻ. നാസര്‍, കെ.എൻ. ചന്ദ്രശേഖരന്‍, മോന്‍സി ജോര്‍ജ്, ബി. ജയൻ, ഹേമരാജന്‍, മുഹമ്മദ്ഷാഫി, വേണുഗോപാല പിള്ള, വി.യു. അരുണ്‍ എന്നിവർ മുന്നറിയിപ്പുനല്‍കി.
Next Story