Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 8:30 AM GMT Updated On
date_range 10 July 2017 8:30 AM GMTകണ്ടെയ്നർ ലോറി സമരം ആരംഭിച്ചു; ചരക്കുനീക്കം സ്തംഭിച്ചു
text_fieldsbookmark_border
കൊച്ചി: വല്ലാര്‍പാടം ടെര്‍മിനലില്‍ ചരക്കുമായി എത്തുന്ന കണ്ടെയ്നറുകൾക്ക് പാര്‍ക്കിങ് സൗകര്യം ഏർപ്പെടുത്താത്തതിനെ തുടർന്ന് പ്രഖ്യാപിച്ച സമരം ഞായറാഴ്ച അർധരാത്രി ആരംഭിച്ചു. 1700ഒാളം ലോറികളാണ് സരമത്തിൽ പെങ്കടുക്കുന്നത്. സമരത്തെ തുടർന്ന് കണ്ടെയ്നർ നീക്കം നിലച്ചു. സമരംമൂലം വിലക്കയറ്റവും കോടികളുടെ നഷ്ടവുമുണ്ടാകുമെന്ന് വിലയിരുത്തുന്നു. കണ്ടെയ്‌നറുകള്‍ റോഡിന് ഇരുവശവുമാണ് പാര്‍ക്ക് ചെയ്തിരുന്നത്. എന്നാല്‍ പാർക്കിങ് നിരോധിച്ച് ജില്ല കലക്ടര്‍ ഉത്തരവിട്ടതോടെ ഡ്രൈവർമാർ പ്രതിസന്ധിയിലായി. ജില്ല കലക്ടർ, എം.പി, എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ചേർന്ന യോഗത്തിൽ അഞ്ചേക്കർ സ്ഥലം പാർക്കിങ്ങിന് െഎ.ഒ.സി സജ്ജീകരിക്കാനും 10 ഏക്കർ സ്ഥലം ടെർമിനലിനകത്ത് ഇൗ വർഷം ഏപ്രിലിനകം സജ്ജീകരിക്കാനും എൽ.എൻ.ജിക്കടുത്ത് വാഹന സൗകര്യം ഏർപ്പെടുത്താനും തീരുമാനിച്ചിരുന്നു. എന്നാൽ യോഗതീരുമാനങ്ങൾ നടപ്പായില്ല. ദിവസം 700ൽ കൂടുതൽ കണ്ടെയ്നർ ലോറികളാണ് െകാച്ചിയിൽ എത്തുന്നത്. എന്നാൽ 150 വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാത്രമാണ് പോർട്ടിൽ സൗകര്യമുള്ളത്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പാർക്കിങ് സൗകര്യം സാധ്യമല്ലാത്തതിനാൽ കൊച്ചിൻ പോർട്ട് സൗകര്യം ഒരുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. റോഡിന് വശങ്ങളിൽ പാർക്ക് ചെയ്ത കണ്ടെയ്നർ ലോറികളിൽ മറ്റു വാഹനങ്ങൾ ഇടിച്ച് 30 ഒാളം പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. സംസ്ഥാനത്തെ പ്രധാന ചരക്കുനീക്ക തുറമുഖമായ കൊച്ചിയിേലക്ക് കണ്ടെയ്നർ ലോറികൾ വരാത്തേതാടെ കയറ്റിറക്കുമതി നീക്കം സ്തംഭിച്ചു. കണ്ടെയ്നർ ലോറി സമരം ആരംഭിച്ചതോടെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകാൻ ലോറികൾ വരുന്നത് കുറഞ്ഞു. ലോറി സമരം ആരംഭിച്ചത് ജില്ല കലക്ടർ, ദുൈബ പോർട്ട് വേൾഡ്, പോർട്ട് ട്രസ്റ്റ് എന്നിവരുടെ ഗുരുതരമായ വീഴ്ചയാണെന്നും മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെടണമെന്നും േട്രഡ് യൂനിയൻ കോഒാഡിനേഷൻ കമ്മിറ്റി കൺവീനർ ചാൾസ് ജോർജ് പറഞ്ഞു.
Next Story