Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഴ്‌സുമാരുടെ സമരം:...

നഴ്‌സുമാരുടെ സമരം: പിന്തുണയുമായി യുവമോര്‍ച്ച മാര്‍ച്ച്

text_fields
bookmark_border
കൊച്ചി: വേതന വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുവമോര്‍ച്ച എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. പനിമരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാരുടെ സമരത്തിനു നേരെ സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗത ആരോഗ്യ വകുപ്പി​െൻറ കഴിവില്ലായ്മയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണി ജോസഫ് പറഞ്ഞു. മാര്‍ച്ച് ആശുപത്രിക്ക് സമീപം തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് പതിനഞ്ചോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Show Full Article
TAGS:LOCAL NEWS
Next Story