Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രകാശിക്കാതെ...

പ്രകാശിക്കാതെ ദേശീയപാതയിലെ വഴിവിളക്കുകൾ

text_fields
bookmark_border
നെട്ടൂർ: അരൂർ--ഇടപ്പള്ളി ദേശീയപാതയിൽ വഴിവിളക്കുകൾ പ്രകാശിക്കാത്തതുമൂലം യാത്രക്കാർ അപകട ഭീതിയിൽ. കുമ്പളം റോഡ്, അരൂർ-കുമ്പളം പഴയപാലം, വൈറ്റില-തൈക്കൂടം സർവിസ് റോഡ് എന്നിവിടങ്ങളിലാണ് തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത്. കുമ്പളം ടോൾ പ്ലാസക്ക് സമീപത്തെ മൂന്നു കി.മീറ്ററോളം ദേശീയപാത ഇരുട്ടിലാണ്. വഴിവിളക്ക് തെളിയാത്തതിനാൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപെടുന്നതും പതിവാണ്. അരൂർ, കുമ്പളം എന്നീ പഞ്ചായത്തുകൾ, മരട് നഗരസഭ, കൊച്ചിൻ കോർപറേഷൻ എന്നീ ഭാഗങ്ങളിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. ഇതിൽ കുമ്പളം പഞ്ചായത്തിൽ മാത്രമാണ് വഴിവിളക്കില്ലാത്തത്. അരൂർ ഭാഗത്ത് പഞ്ചായത്തും മരടിൽ നഗരസഭയും ബാക്കി കൊച്ചിൻ കോർപറേഷനുമാണ് വിളക്ക് സ്ഥാപിച്ചത്. എന്നാൽ ചില ഭാഗങ്ങളിൽ ദേശീയപാത അതോറിറ്റിയും വിളക്ക് സ്ഥാപിച്ചിട്ടുണ്ട്. മെട്രോ നിർമാണം ആരംഭിച്ചതോടെയാണ് വൈറ്റില-തൈക്കൂടം സർവിസ് റോഡിലെ വഴി വിളക്കണഞ്ഞത്. നിർമാണാവശ്യത്തിനായി നീക്കിയ തൂണുകളും വൈദ്യുതി ലൈനും പകരം സ്ഥലം കണ്ടെത്തി പുനഃസ്ഥാപിക്കാത്തതാണ് പ്രശ്നത്തിന് കാരണം. വൈദ്യുതി തൂണുള്ള ഭാഗങ്ങളിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നതിന് ബൾബുകളുമില്ല. കൂടാതെ ഈ ഭാഗത്ത് സ്ലാബില്ലാത്ത കാനകളും റോഡിലെ മഴവെള്ളം നിറഞ്ഞ കുഴികളും അപകടങ്ങൾക്കിടയാക്കുന്നു. വിവാഹിതരായി നെട്ടൂർ: നെട്ടൂർ പുറക്കേലിപറമ്പിൽ ഫാരിഷ, സമദ് ദമ്പതികളുടെ മകൾ സാജിതയും മലപ്പുറം കടുങ്ങപുരം കൊട്ടോല മുഹമ്മദ് കുട്ടി, -സുലേഖ ദമ്പതികളുടെ മകൻ മുഹമ്മദ് ശുഹൈബും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story