Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 8:26 AM GMT Updated On
date_range 10 July 2017 8:26 AM GMTപതിനാറുകാരനെ പൊലീസ് മർദ്ദിച്ചതായി പരാതി
text_fieldsbookmark_border
മട്ടാഞ്ചേരി: പ്ലസ് ടു വിദ്യാർഥിയായ പതിനാറുകാരനെ ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ക്രൂരമായി മർദിച്ചതായി പരാതി. മൂലങ്കുഴി ബീച്ച് റോഡിൽ അറക്കൽ വീട്ടിൽ ഡേവിഡ് ആണ് തെൻറ മകൻ എഡ്വിൻ ഡേവിഡിനെ അകാരണമായി പൊലീസ് മർദിച്ചെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർക്കും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയത്. കൂട്ടുകാരോടൊപ്പം നസ്റത്ത് ആശ്വാസ് ഭവന് സമീപം സംസാരിച്ച് നിൽക്കുമ്പോൾ ജീപ്പിൽ വന്ന എസ്.ഐ വിരട്ടിയോടിച്ചുവെന്നും ഇതിനുശേഷം തെൻറ മകൻ തിരിഞ്ഞു നോക്കിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. ജീപ്പിൽനിന്ന് ചാടിയിറങ്ങിയ എസ്.ഐ സൈക്കിളിൽ ഇരിക്കുകയായിരുന്ന എഡ്വിനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടെന്നും ഇതോടെ മറിഞ്ഞ് വീണ് പൊട്ടി ചോര ഒലിച്ചുവെന്നും പിന്നീട് ജീപ്പിൽ കയറ്റി കൈകൾ പിടിച്ചു തിരിച്ചെന്നും പിതാവ് പരാതിയിൽ പറയുന്നു. എഡ്വിൻ കരുവേലിപ്പടി മഹാരാജാസ് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാഭ്യാസ അവാർഡ് വിതരണം പള്ളുരുത്തി: പള്ളുരുത്തി മണ്ഡലം സർവിസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണം ചൊവ്വാഴ്ച നടക്കും. വൈകീട്ട് നാലിന് ബാങ്ക് ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങ് സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ജോൺ ഫെർണാണ്ടസ് എം.എൽ.എ അവാർഡുകൾ വിതരണം ചെയ്യുമെന്ന് വാർത്ത സമ്മേളനത്തിൽ ബാങ്ക് പ്രസിഡൻറ് ടി.കെ. വത്സൻ, സെക്രട്ടറി എം.എ. ജോസഫ് എന്നിവർ അറിയിച്ചു. മാലിന്യ സംസ്കരണ ശിൽപശാല മട്ടാഞ്ചേരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഫോർട്ടുകൊച്ചി യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ മാലിന്യ സംസ്കരണം സംബന്ധിച്ച് ശിൽപശാല സംഘടിപ്പിച്ചു. ഫോർട്ട്കൊച്ചി വെളി ഗവ. സ്കൂളിലെ ശിൽപശാല പ്രഫ. പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം. ആനന്ദ്, പി. ജയരാജ് എന്നിവർ ക്ലാസുകൾ നയിച്ചു. വിൽഫ്രഡ് തയ്യിൽ, എം.സി. കൃഷ്ണൻ, ബിജു പോൾ എന്നിവർ സംസാരിച്ചു. .
Next Story