Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 2:07 PM IST Updated On
date_range 9 July 2017 2:07 PM ISTഎക്സൈസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ െഡപ്യൂട്ടി കമീഷണറുടെ റിപ്പോർട്ട് പ്രകാരം
text_fieldsbookmark_border
ചേര്‍ത്തല: സെൻറ് മൈക്കിള്‍സ് കോളജിലെ കെമിസ്ട്രി ലാബില്‍ പരിശോധന നടത്തിയ എക്സൈസ് സി.െഎ കെ.പി. ജയിംസിനെയും സിവിൽ എക്സൈസ് ഓഫിസർ ടി.വി. തോമസിനേയും സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത് എക്സൈസ് െഡപ്യൂട്ടി കമീഷണറുടെ റിപ്പോർട്ട് പ്രകാരം. അധികാര ദുർവിനിയോഗം നടത്തിയതായി വ്യക്തമായതിനെത്തുടർന്നാണിത്. ഉദ്യോഗസ്ഥര്‍ നിരത്തിയ ന്യായവാദങ്ങള്‍ തള്ളിയാണ് എക്‌സൈസ് കമീഷണര്‍ക്ക് റിപ്പോര്‍ട്ട് നൽകിയത്. കഴിഞ്ഞ അഞ്ചിനാണ് കോളജില്‍ പ്രവൃത്തിസമയത്ത് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. സഹപ്രവര്‍ത്തകെൻറ മകന് കോളജില്‍ മാനേജ്മെൻറ് സീറ്റില്‍ പ്രവേശനം നേടാൻ ഭീഷണിമുഴക്കിയാണ് ലാബില്‍ പരിശോധന നടത്തിയതെന്ന് കോളജ് അധികൃതര്‍ പരാതി നൽകിയിരുന്നു. അടിയന്തര നടപടിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസിെൻറയും എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിെൻറയും ഇടപെടലാണെന്നാണ് വിവരം. കോളജ് അധികൃതര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കും കമീഷണര്‍ക്കും നേരിട്ട് പരാതി നൽകിയിരുന്നു. അടുത്തദിവസംതന്നെ െഡപ്യൂട്ടി എക്‌സൈസ് കമീഷണര്‍ കോളജില്‍ നേരിട്ടെത്തിയാണ് ബന്ധപ്പെട്ടവരുടെ മൊഴിയെടുത്തത്. ആരോപണവിധേയരിൽനിന്ന് മൊഴിയെടുത്തു. തുടര്‍ന്നാണ് എക്‌സൈസ് കമീഷണര്‍ക്ക് റിപ്പോര്‍ട്ട് നൽകിയത്. വെള്ളിയാഴ്ച സന്ധ്യയോടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രാത്രിതന്നെ സസ്‌പെന്‍ഷന്‍ ഉത്തരവും ഇറങ്ങി. വർഗീയത ചെറുക്കാൻ നവമാധ്യമ ഇടപെടൽ ശക്തമാക്കണം -ജി. സുധാകരൻ (ചിത്രം എ.പി 51) ആലപ്പുഴ: രാജ്യത്ത് വർധിച്ചുവരുന്ന വർഗീയശക്തികളെ ചെറുക്കാൻ നവമാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകൾ ശക്തമാക്കണമെന്നും നവമാധ്യമങ്ങളിൽ ഇടപെടുന്ന സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന രീതിയിെല പ്രചാരണങ്ങൾ നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മന്ത്രി ജി. സുധാകരൻ. സി.പി.എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച നവമാധ്യമ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. പ്രസാദ്, കെ. രാഘവൻ, എച്ച്. സലാം എന്നിവർ സംസാരിച്ചു. രാജേഷ് കുരിശിങ്കൽ, വി. സന്തോഷ്, അഡ്വ. രാധാകൃഷ്ണൻ ചേർത്തല, നെസർ അമ്പലപ്പുഴ, ഇർഫാൻ ഇബ്രാഹിം സേട്ട്, ആർ. മിഥുൻഷ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story