Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടേബിള്‍ ടെന്നിസ്...

ടേബിള്‍ ടെന്നിസ് ടൂര്‍ണമെൻറിന് തുടക്കം

text_fields
bookmark_border
ആലപ്പുഴ: വൈ.എം.സി.എ 61-ാമത് ഇ.ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള്‍ കേരള ഓപണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമ​െൻറിന് തുടക്കമായി. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ജനപ്രിയവും ചിട്ടയായി കുട്ടികള്‍ പരിശീലനം നടത്തുന്നതുമായ കായികയിനമായി ആലപ്പുഴയില്‍ ടേബിള്‍ ടെന്നിസ് മാറിക്കഴിഞ്ഞുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ ഡോ. പി. കുരിയപ്പന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി ജോണ്‍ ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ സുനില്‍ മാത്യു എബ്രഹാം, ട്രഷറര്‍ മൈക്കിള്‍ മത്തായി, ഡയറക്ടര്‍മാരായ ഇ. ജേക്കബ് ഫിലിപ്പോസ്, അനില്‍ ജോര്‍ജ്, ബൈജു ജേക്കബ്, പി.വി. മാത്യു, ഡോ. പി.ഡി. കോശി, റോണി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍നിന്നായി മുന്നൂറിലേറെ കളിക്കാര്‍ 13 ഇനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയ ചാക്കോച്ചന്‍ പീടിയേക്കല്‍ മെമ്മോറിയല്‍ ട്രോഫി ഫോര്‍ സബ് ജൂനിയര്‍ ബോയ്‌സ്, മകന്‍ പി.ജെ. സുരേഷ് വൈ.എം.സി.എക്ക് കൈമാറി. ടൂര്‍ണമ​െൻറ് ഞായറാഴ്ച സമാപിക്കും. വിജയികള്‍ക്ക് കാഷ് പ്രൈസിനൊപ്പം ട്രോഫിയും സമ്മാനിക്കും. കോളജിലെ റെയ്ഡ്: സർക്കാർ മറുപടി പറയണം -എം. ലിജു ആലപ്പുഴ: ചേർത്തല സ​െൻറ് മൈക്കിൾസ് കോളജിൽ എക്സൈസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ സർക്കാർ മറുപടി പറയണമെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. ലിജു ആവശ്യപ്പെട്ടു. നല്ല നിലയിൽ പ്രവർത്തിക്കുന്ന കോളജിനെ സമൂഹമധ്യത്തിൽ കരിവാരിത്തേക്കാനാണ് ശ്രമിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story