Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വകാര്യ മെഡിക്കൽ രംഗം...

സ്വകാര്യ മെഡിക്കൽ രംഗം അഴിമതിയുടെ കേന്ദ്രം

text_fields
bookmark_border
കൊച്ചി: സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസരംഗം അഴിമതിയുടെയും അനീതിയുടെയും കേന്ദ്രമായി മാറിയതായി ഒാൾ കേരള മെഡിക്കൽ ആപ്ലിക്കൻസ് വെൽഫെയർ അസോസിയേഷൻ. മുമ്പ് സ്വാശ്രയ മെഡിക്കൽ-എൻജിനീയറിങ് കോളജുകളിൽ 50 ശതമാനം സീറ്റിൽ ഉയർന്ന മാർക്കുള്ളവർക്ക് ഗവ. ഫീസ് എന്ന വ്യവസ്ഥക്ക് വിധേയമായിട്ടാണ് അനുമതി നൽകിയത്. എന്നാൽ, സ്വാശ്രയ കോളജ് മാനേജ്മ​െൻറുകൾ സ്വാർഥതയും അത്യാഗ്രഹവും കാണിക്കുന്നു. കത്തോലിക്ക മാനേജ്മ​െൻറുകളുടെ കാര്യത്തിൽ സഭാധികാരികളുടെ അധാർമികവും അത്യാഗ്രഹപരവുമായ നിലപാടുകളിൽ വിശ്വാസികളിൽ കടുത്ത അമർഷമാണുള്ളത്. സ്വാശ്രയ മെഡിക്കൽ കോളജ് നടത്തുന്ന ട്രസ്റ്റുകളുടെ കണക്കുകൾ പരിശോധിക്കാനും നടപടിയെടുക്കാനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ശ്രമിക്കണമെന്ന് സ്റ്റേറ്റ് കൺവീനർ ജയിംസ് തോമസ് പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story