Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 8:31 AM GMT Updated On
date_range 9 July 2017 8:31 AM GMTഓണ്‍ലൈന്‍ ടാക്‌സിയില്‍ യുവതിയെ മര്‍ദിച്ച സംഭവം: പ്രതി പിടിയിൽ
text_fieldsbookmark_border
കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്ത യുവതിയെ മർദിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവര്‍ പിടിയിൽ. എറണാകുളം കിഴക്കമ്പലം സ്വദേശി സുജിത്താണ് (34) എറണാകുളം സൗത്ത് പൊലീസിെൻറ പിടിയിലായത്. ഇടുക്കി നെടുങ്കണ്ടത്തുനിന്നാണ് എസ്.ഐ ബിജേഷും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്. നാലിന് രാത്രി 8.45ഒാടെയാണ് ബംഗളൂരുവില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ജോലി ചെയ്യുന്ന അവേത തമ്പാട്ടിക്ക് മർദനമേറ്റത്. ലുലു മാളില്‍നിന്ന് പനമ്പിള്ളി നഗറിലേക്ക് പോകാൻ ടാക്സി വിളിച്ചതായിരുന്നു. യാത്രക്കുശേഷം നിരക്ക് പണമായി നല്‍കണമെന്ന് ഡ്രൈവര്‍ ഇവരോട് ആവശ്യെപ്പട്ടു. ഓല വാലറ്റില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും കൈയില്‍ കറൻസി ഇല്ലെന്നും പറഞ്ഞപ്പോള്‍ ഡ്രൈവര്‍ അസഭ്യവര്‍ഷം തുടങ്ങി. അവേത ശബ്ദമുയര്‍ത്തി സംസാരിച്ചപ്പോൾ രോഷാകുലനായ ഡ്രൈവർ കരണത്തടിച്ചതായാണ് പരാതി.
Next Story