Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 2:01 PM IST Updated On
date_range 9 July 2017 2:01 PM ISTഡി.വൈ.എഫ്.െഎ വേട്ടക്കാർക്കൊപ്പമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു- ^യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
ഡി.വൈ.എഫ്.െഎ വേട്ടക്കാർക്കൊപ്പമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു- -യൂത്ത് കോൺഗ്രസ് കൊച്ചി: സമൂഹത്തിലെ ഇരകളുടെ പക്ഷത്തല്ല, വേട്ടക്കാരുടെ പക്ഷത്താണ് ഡി.വൈ.എഫ്.െഎ എന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായി യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ വീട്ടിൽ പോയ ഡി.വൈ.എഫ്.െഎ പ്രസിഡൻറും എം.എൽ.എയുമായ എ.എൻ. ഷംസീറിെൻറ പ്രവൃത്തി ഗുണ്ട മാഫിയ തലവൻമാരുമായുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ ബന്ധമാണ് വെളിവാക്കുന്നത്. നിയമ സംവിധാനം സംരക്ഷിക്കാൻ ബാധ്യതയുള്ള എം.എൽ.എ കുറ്റവാളിയുടെ വീട്ടിൽ പോകുന്നത് പദവിക്ക് നിരക്കാത്തതാണ്. പി. ജയരാജൻ അതിന് പരസ്യ പിന്തുണ അറിയിച്ചിരിക്കുന്നു. ഡി.വൈ.എഫ്.െഎ പ്രസിഡൻറായി എ.എൻ. ഷംസീർ തുടരുന്നത് യുവജന സംഘടനകൾക്ക് അപമാനമാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story