Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭൂമാഫിയകൾക്കുവേണ്ടി...

ഭൂമാഫിയകൾക്കുവേണ്ടി തണ്ണീർ ചാലുകൾ നികത്താൻ ശ്രമമെന്ന് പരാതി

text_fields
bookmark_border
പിറവം: പാഴൂർ പാടശേഖരങ്ങളിലെ തണ്ണീർ ചാലുകളും വെള്ളക്കെട്ടുകളും മാലിന്യമിട്ട് നികത്താൻ ശ്രമിക്കുന്നതി​െൻറ പിന്നിൽ ഭൂമാഫിയകളുടെ ഇടപെടലാണെന്ന് പരാതി. മുൻകാലങ്ങളിൽ ഇഷ്ടിക നിർമാണത്തിനുവേണ്ടി കുഴിച്ച നെൽപ്പാടങ്ങളാണ് മാലിന്യം നിക്ഷേപിച്ച് നിറക്കാൻ ശ്രമിക്കുന്നത്. മാലിന്യത്തി​െൻറ ദുർഗന്ധം അസഹ്യമാകുന്നതോടെ ഇവിടം മണ്ണിട്ട് നികത്താനുള്ള നടപടികൾ ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഭൂമാഫിയയാണ് പുതിയ നീക്കത്തിന് പിന്നിെലന്ന് സമീപവാസികൾ പറയുന്നു. കഴിഞ്ഞ വേനലിൽ ജലക്ഷാമം രൂക്ഷമായപ്പോഴും സമീപത്തുള്ള കിണറുകളിലും ജലസ്രോതസ്സുകളിലും ജലനിരപ്പ് താഴ്ന്നുപോകാതിരുന്നത് നീർച്ചാലുകളും വെള്ളക്കെട്ടുകളും ഉണ്ടായതിനാലാണ്. പിറവത്തി​െൻറ കിഴക്കൻ മേഖലയിൽ ഒരുകോടി രൂപ മുടക്കി മാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിച്ച് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇതൊക്കെ അവഗണിച്ച് എവിടെനിന്നോ മാലിന്യം കൊണ്ടുവന്ന് തണ്ണീർതടങ്ങൾ നികത്തുന്നത്. ഇത് പകർച്ചവ്യാധികൾക്കും പരിസരം ദുർഗന്ധപൂരിതമാകാനും ഇടയാക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story