Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 2:01 PM IST Updated On
date_range 9 July 2017 2:01 PM ISTട്രാൻസ്ജെൻഡറുകൾക്കെതിരായ പൊലീസ് നടപടി; കമീഷണർ ഒാഫിസ് മാർച്ച് നടത്തി
text_fieldsbookmark_border
കൊച്ചി: പൊലീസ് നടപടിയിൽ പ്രതിേഷധിച്ച് ട്രാൻസ്ജെൻഡറുകളുടെയും വിവിധ സാമൂഹികപ്രവർത്തകരുടെയും നേതൃത്വത്തിൽ കമീഷണർ ഒാഫിസ് മാർച്ച് നടത്തി. സെൻറ് തെരേസാസ് കോളജിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞതോടെ പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നു. വ്യാജകേസ് ചുമത്തി ട്രാൻസ്ജെൻഡർമാരെ പീഡിപ്പിക്കുന്നതിനെതിരെ പ്രതിഷേധം രൂപപ്പെടുത്തുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് സാമൂഹികപ്രവർത്തക മായ പറഞ്ഞു. മനുഷ്യാവകാശങ്ങൾ കാറ്റിൽപറത്തുന്ന പൊലീസ് നിലപാട് തുടരുന്നപക്ഷം സമരപരിപാടികളുമായി രംഗത്തുവരുമെന്നും അവർ പറഞ്ഞു. വഴിയരികിൽ ആക്രമണത്തിനിരയായി പരാതിയുമായി പൊലീസിനെ സമീപിച്ച ട്രാൻസ്ജെൻഡറുകളെ പ്രതികളാക്കുകയാണ് പൊലീസ് ചെയ്തതെന്ന് തുടർന്ന് സംസാരിച്ച ശ്രീക്കുട്ടി ആരോപിച്ചു. സ്റ്റേഷനിൽ കുടിവെള്ളം േചാദിച്ചപ്പോൾ ശൗചാലയം ചൂണ്ടിക്കാണിക്കുകയായിരുെന്നന്ന് അവർ ആരോപിച്ചു. െെഫസൽ ചാവക്കാട്, ശരത്, ദിയ സന, മനോജ് എന്നിവർ പ്രതിഷേധയോഗത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story