Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർക്കിടകവാവിന്...

കർക്കിടകവാവിന് കെ.എസ്.ആർ.ടി.സി ബസ്​ സർവിസുകൾ മണപ്പുറത്തേക്ക് നീട്ടും

text_fields
bookmark_border
ആലുവ: ഈ മാസം 23ന് നടക്കുന്ന കർക്കിടകവാവിന് ഭക്തരുടെ സൗകര്യാർഥം കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ മണപ്പുറത്തേക്ക് നീട്ടാൻ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ജില്ല അധികൃതർക്ക് നിർദേശം നൽകി. ഇതാദ്യമായി ദേവസ്വം മന്ത്രി നേരിട്ടെത്തി കർക്കിടകവാവിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുകയായിരുന്നു. പൊലീസ് ഉൾപ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ആലുവ പാലസിൽ ചേർന്നു. രണ്ടു ലക്ഷത്തിലേറെ പേരാണ് മണപ്പുറത്ത് കർക്കിടകവാവിന് എത്തിച്ചേരാറുള്ളത്. ഈമാസം 21ന് വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ മണപ്പുറം സമ്പൂർണമായി ശുചീകരിക്കും. കുറ്റമറ്റ സുരക്ഷ ഒരുക്കാൻ മണപ്പുറത്ത് ബാരിക്കേഡുകളും തീർക്കും. ഒരേസമയം 175 പേർക്ക് ബലിതർപ്പണം നടത്താനുള്ള സംവിധാനം സ്ഥിരമായി ദേവസ്വം ബോർഡിനുണ്ട്. ഇതിന് പുറമെ 75 ബലിത്തറകൾ കൂടി ലേലം ചെയ്യും. പകർച്ചവ്യാധികളും മറ്റും പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് മണപ്പുറം സമ്പൂർണമായി ശുചീകരിക്കാൻ തീരുമാനിച്ചത്. അവലോകനയോഗത്തിൽ നഗരസഭ അധ്യക്ഷ ലിസി എബ്രഹാം, റൂറൽ എസ്.പി എ.വി ജോർജ്, ദേവസ്വം എക്സിക്യൂട്ടിവ് എൻജിനീയർ ജി.കൃഷ്ണകുമാർ, െഡപ്യൂട്ടി ദേവസ്വം കമീഷണർ ഹരീന്ദ്രനാഥ്, അസി. എൻജിനീയർ വി.കെ. ഷാജി, അഡ്മിനിസ്േട്രറ്റിവ് ഓഫിസർ സുരേഷ്, ഉപദേശകസമിതി ഭാരവാഹികളായ വി.ആർ. അനിൽകുമാർ, അഡ്വ. കെ.സി സന്തോഷ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story