Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്​.ആർ.ടി.സി പെൻഷൻ...

കെ.എസ്​.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുക്കാത്തത്​ മനുഷ്യാവകാശ ലംഘനം

text_fields
bookmark_border
കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം സർക്കാർ ഏറ്റെടുക്കാത്തത് മനുഷ്യാവകാശ ലംഘനവും വെല്ലുവിളിയുമാണെന്ന് ട്രാൻസ്പോർട്ട് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. പെൻഷൻ ഒൗദ്യോഗികമോ അധികബാധ്യതേയാ അല്ല. മറിച്ച് സർക്കാറി​െൻറ നിയമപരമായ ബാധ്യതയും പെൻഷൻകാര​െൻറ അവകാശവുമാണ്. ഗതാഗത വകുപ്പി​െൻറ കെടുകാര്യസ്ഥത ഷെഡ്യൂൾ പരിഷ്കരണത്തി​െൻറ പേരിൽ നഷ്ടപ്പെടുത്തുന്നു. നഷ്ടത്തി​െൻറ കണക്ക് ചൂണ്ടിക്കാണിച്ച് കെ.എസ്.ആർ.ടി.സി പെൻഷൻ ഏറ്റെടുക്കുന്നതിന് വിമുഖത കാണിക്കുന്ന സർക്കാർ പതിന്മടങ്ങ് നഷ്ടംപേറുന്ന സമാനതയുള്ള കെ.എസ്.ഇ.ബി, കെ.ഡബ്ല്യു.എ എന്നീ സ്ഥാപനങ്ങളിലെ പെൻഷൻകാർക്ക് നാളിതുവരെ െപൻഷൻ മുടങ്ങിയിട്ടില്ല. ജില്ല കൺവെൻഷൻ പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.സി. മൈക്കിൾ അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന പ്രസിഡൻറ് ജോസ് വേങ്ങൽ, സെക്രട്ടറി എം.എ. സത്താർ, കെ.എസ്.ടി.ഡബ്ല്യു.യു സംസ്ഥാന ഒാർഗനൈസിങ് സെക്രട്ടറി എം.െഎ. അലിയാർ, സ്റ്റാഫ് യൂനിയൻ മുൻ ജനറൽ സെക്രട്ടറി കെ. കേശവൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എ.വി. ഫ്രാൻസിസ് സ്വാഗതവും വൈസ് പ്രസിഡൻറ് സി.ആർ. മുകുന്ദൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story