Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 2:00 PM IST Updated On
date_range 9 July 2017 2:00 PM IST'ജി.എസ്.ടിയുടെ പേരിൽ കൊള്ള വിലക്കയറ്റം നിയന്ത്രിക്കണം'
text_fieldsbookmark_border
കൊച്ചി: ജി.എസ്.ടിയുടെ പേരിൽ സംസ്ഥാനത്ത് എം.ആർ.പിയെക്കാൾ കൂടുതൽ ഇൗടാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന നടപടിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒാഫ് കേരള (സി.എഫ്.കെ) സംസ്ഥാന സേമ്മളനം ആവശ്യപ്പെട്ടു. ഇടത്തരം ഹോട്ടലുകളിൽ പോലും ജി.എസ്.ടിയുടെ മറവിൽ വൻ വിലവർധനയാണ്. ഇത് കർശനമായി നിയന്ത്രിക്കണം. സംസ്ഥാന വർക്കിങ് ചെയർമാൻ കുരുവിള മാത്യൂസ് അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജയിംസ് കാലാവടക്കൻ, തോമസ് വി.സഖറിയ, സി. കരുണാകരൻ നായർ, ഹക്കീം െജ. മുഹമ്മദ് രാജ, എ.എം. സെയ്്ത്, സജിനി തമ്പി, സുലേഖ പൊന്നപ്പൻ, ജോസ് ടി. പൂണിത്തുറ, അബ്ദുൽ ഗഫൂർ ഹാജി, കെ. ചാത്തുക്കുട്ടി മാസ്റ്റർ, ടി.കെ. ഉണ്ണികൃഷ്ണൻ, സാറാമ്മ ഡേവിഡ്, ജോൺസൺ ചളിക്കവട്ടം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story