Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:59 PM IST Updated On
date_range 9 July 2017 1:59 PM ISTചൊവ്വര കുടിവെള്ള പദ്ധതിയുടെ പ്ലാൻറ് നിർമാണ അപാകത അന്വേഷിക്കണമെന്ന്
text_fieldsbookmark_border
ആലുവ: ചൊവ്വര കുടിവെള്ള പദ്ധതിയുടെ 12 എം.എൽ.ഡി ശുദ്ധീകരണ പ്ലാൻറ് പുനരുദ്ധാരണ പ്രവർത്തനം കാര്യക്ഷമമായി നടന്നിട്ടില്ലാത്തതിനാൽ അന്വേഷണം നടത്തി പരിഹാരം ഉണ്ടാക്കണമെന്ന് --ഒാൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ ( എ.ഐ.ടി.യു.സി ) ആലുവ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ആലുവ വാട്ടർ അതോറിറ്റി േക്വാർട്ടേഴ്‌സുകളുടെ ശോച്യാവസ്‌ഥ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമ്മേളനം യൂനിയൻ ജില്ല സെക്രട്ടറി കെ.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. എം. കെ. റെജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് പി. നവകുമാർ, യൂനിയൻ വർക്കിങ് പ്രസിഡൻറ് എം.എം. ജോർജ്, കെ.എസ്. സക്കീർ, കെ.ജി. പ്രസന്നൻ, ടി.ടി. സോണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. പി.അജിത് കുമാർ ( പ്രസി.), സി.വി. ഷണ്മുഖൻ ( സെക്ര. ), സെബാസ്റ്റ്യൻ ( ട്രഷറർ ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story