Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:59 PM IST Updated On
date_range 9 July 2017 1:59 PM ISTകഞ്ചാവ് വിൽപന: ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി വീണ്ടും പിടിയിൽ
text_fieldsbookmark_border
പെരുമ്പാവൂർ: കഞ്ചാവ് വിറ്റ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ കഞ്ചാവുമായി വീണ്ടും എക്സൈസ് പിടികൂടി. തണ്ടേക്കാട് വെട്ടിക്കാട്ടുകുന്ന് സ്വദേശി മങ്ങാടൻ വീട്ടിൽ സാലുവിനെയാണ് (39) പെരുമ്പാവൂർ എക്സൈസ് റേഞ്ച് സംഘം തണ്ടേക്കാട് ഭാഗത്തുനിന്നും പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്നും 125 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ ഒരാഴ്ച മുമ്പ് സ്കൂട്ടറിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപന നടത്തിയതിന് എക്സൈസ് പിടികൂടിയിരുന്നു. തുടർന്ന് കോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയ പ്രതി വീണ്ടും കഞ്ചാവ് വിൽപന നടത്തുന്നതിനിടെയാണ് പിടിയിലായത്. നിരവധി കഞ്ചാവ് കേസിലെ പ്രതിയായ ഇയാൾ സ്ഥിരം കുറ്റവാളികളുടെ പട്ടികയിലുള്ളയാളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻറിവ് ഓഫിസർ പി.കെ. ബാലകൃഷ്ണൻ നായർ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എൻ. ശ്രീരാജ്, കെ.സി. എൽദോ, അമൽ മോഹനൻ, പി.ജി. പ്രകാശ്, കുഞ്ഞുമുഹമ്മദ്, ടി.എൽ. ഗോപാലകൃഷ്ണൻ, ൈഡ്രവർ സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു. കെ. കരുണാകരൻ ജന്മശതാബ്്ദി ആഘോഷങ്ങൾക്ക് തുടക്കം പെരുമ്പാവൂർ: കെ. കരുണാകരൻ ജന്മശതാബ്്ദി ആഘോഷങ്ങൾക്ക് പെരുമ്പാവൂർ - കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ ബൂത്ത് അടിസ്ഥാനത്തിൽ സംഘടിപ്പിക്കും. യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ ഉദ്ഘാടനം നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, ടി.എം. സക്കീർ ഹുസൈൻ, ഒ. ദേവസി, എം.എം. അവറാൻ, തോമസ് പി. കുരുവിള, മനോജ് മൂത്തേടൻ, പോൾ ഉതുപ്പ്, ബേസിൽ പോൾ, വി.എം. ഹംസ, കെ.എം.എ. സലാം, ബാബു ജോൺ, കെ.പി. വർഗീസ്, ടി.ജി. സുനിൽ, പി.കെ. മുഹമ്മദ്കുഞ്ഞ്, പി.പി. അവറാച്ചൻ, കെ.എൻ. സുകുമാരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story