Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:58 PM IST Updated On
date_range 9 July 2017 1:58 PM ISTചരിത്രമായി യു.സിയുടെ പൂർവവിദ്യാർഥി സംഗമം
text_fieldsbookmark_border
ആലുവ: . സ്വാതന്ത്ര്യത്തിനുമുമ്പ് പഠിച്ചവര്‍ മുതല്‍ കഴിഞ്ഞവര്‍ഷം അധ്യയനം പൂര്‍ത്തിയാക്കിയവര്‍ വരെ പങ്കാളികളായ ഒത്തുചേരലിനാണ് ഓർമകളുറങ്ങുന്ന യു.സി കോളജ് വേദിയായത്. കോളജിലെ എക്കാലത്തെയും വലിയ പൂര്‍വവിദ്യാര്‍ഥി സംഗമമാണ് സ്‌നേഹതീരമെന്ന പേരില്‍ ശനിയാഴ്ച നടന്നത്. പഴയ കൂട്ടുകാരെ കണ്ടതോെട പ്രായം മറന്ന് അവര്‍ വിദ്യാര്‍ഥികളായി. മഹാഗണിച്ചുവട്ടിലും കോളജ് മൈതാനത്തും കാമ്പസിലും ക്ലാസ് മുറികളിലും ഒരിക്കല്‍കൂടി ഓര്‍മകള്‍ പങ്കിടാന്‍ കൂട്ടുകാര്‍ ഒത്തുകൂടി. യു.സി കോളജിലെ ഏറ്റവും പ്രായംകൂടിയ പൂര്‍വവിദ്യാര്‍ഥിയായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റമാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. യു.സി കോളജിലെ അധ്യാപകരുടെ കരുതലും സുഹൃത്തുകളുടെ സ്നേഹവുമാണ് തന്നെ പരുവപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 100 വയസ്സ് പിന്നിട്ട തെൻറ ദീര്ഘായുസ്സിെൻറ രഹസ്യം പലരും തിരക്കാറുണ്ട്. യു.സി കോളജില്‍ പഠിച്ചതാണ് അതിനുപിന്നിലെ വലിയ കാര്യമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പറഞ്ഞു. ജാതിമത ചിന്തകള്‍ക്കതീതമായിരുന്നു തെൻറ കാമ്പസ് ജീവിതം. ക്രൈസ്തവ വിദ്യാര്‍ഥികള്‍ കൂടുതല്‍ പഠിക്കുന്ന കോളജില്‍ നടന്ന െതരഞ്ഞെടുപ്പില്‍ എം.ഒ. മത്തായിയെ തോല്‍പിക്കാന്‍ മന്മഥനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെയും സി.എസ്. ഫിലിപ്പിനെയും 75 വയസ്സ് പിന്നിട്ട 14 അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. കോളജ് വിദ്യാര്‍ഥികളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും കലാപരിപാടികളുമുണ്ടായിരുന്നു. ഉച്ചക്കുശേഷം നടന്ന ഗുരുസംവാദം അഡ്വ. കെ. ജയശങ്കര്‍ നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story