Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവമോർച്ച ജില്ല...

യുവമോർച്ച ജില്ല സെക്രട്ടറിയുടെ മരണം: അന്വേഷണസംഘം ഒറ്റപ്പാലത്ത്

text_fields
bookmark_border
ഒറ്റപ്പാലം: യുവമോർച്ച പാലക്കാട് ജില്ല സെക്രട്ടറി സജിൻ രാജ് (ലാലു –31) പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ പരിശോധനകൾക്കായി ആറ്റിങ്ങൽ പൊലീസ് ഒറ്റപ്പാലത്തെത്തി. ലഭിച്ച സൂചനകൾ പ്രകാരം സജിൻ രാജ് ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മകൻ ആത്മഹത്യ ചെയ്തതല്ലെന്നും അപായപ്പെടുത്തിയതാകാമെന്നും പിതാവ് കണ്ണിയംപുറം വാഴപ്പള്ളി വീട്ടിൽ രാജൻ ആരോപിച്ചതി​െൻറ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഒറ്റപ്പാലത്തെത്തിയത്. സജിൻ രാജ് എഴുതിയതായി പറയപ്പെടുന്ന കുറിപ്പിൽ പരാമർശിച്ച യുവതിയിൽനിന്ന് മൊഴിയെടുത്തതായാണ് സൂചന. ഇയാളുടെ കുടുംബത്തി​െൻറയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കുമെന്നാണറിയുന്നത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും നടത്തിയേക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story