Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:58 PM IST Updated On
date_range 9 July 2017 1:58 PM ISTവീട്ടിൽനിന്ന് സ്വർണവും പണവും മോഷണംപോയി
text_fieldsbookmark_border
കാലടി: കാഞ്ഞൂർ പള്ളിക്കുസമീപത്തെ വീട്ടിൽനിന്ന് അജ്ഞാത സ്ത്രീ സ്വർണവും പണവും മോഷ്ടിച്ചു. കുമ്പളത്തുപറമ്പിൽ ദേവസിക്കുട്ടിയുടെ വീട്ടിൽനിന്നാണ് ഒരു പവൻ തൂക്കം വരുന്ന മൂന്ന് വളയും 4000 രൂപയും കവർന്നത്. ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു കവർച്ച. മക്കളെല്ലാം വിദേശത്തായിരുന്നതിനാൽ ദേവസിക്കുട്ടിയും ഭാര്യ ആനിയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ. കാഞ്ഞൂർ പള്ളിയിൽ എത്തിയതാണെന്നും ശൗചാലയത്തിൽ പോകണമെന്നും പറഞ്ഞുകൊണ്ട് ഏകദേശം 45 വയസ്സുള്ള, മലയാളം സംസാരിക്കുന്ന ഒരുസ്ത്രീ എത്തിയതായി ആനി പറഞ്ഞു. അനുവാദം നൽകിയയുടൻ വീടിനകത്തെ ശൗചാലയത്തിൽ പോയശേഷം വെള്ളം വാങ്ങി കുടിച്ച് പുറത്തേക്കുപോയി. ശൗചാലയത്തിൽ പോകണമെന്ന് പറഞ്ഞ് സ്ത്രീ വീണ്ടുമെത്തിയപ്പോൾ ആനി വാതിൽ തുറന്നുകൊടുത്തു. അടുക്കളയിൽ പോയി തിരികെ എത്തിപ്പോൾ സ്ത്രീയെ കാണാതായി. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അലമാരയിൽനിന്ന് സ്വർണവും പണവും നഷ്ടപ്പെട്ടത് അറിയുന്നത്. എസ്.ഐ എൻ.എ. അനൂപിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കാലടി: ഓണത്തിന് ഒരുമുറം വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ കാഞ്ഞൂർ- കാലടി റൂറൽ സഹകരണ ബാങ്ക് ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. ബാങ്ക് പ്രസിഡൻറ് ജോയി പോൾ പച്ചക്കറിത്തൈകൾ നടുന്നതിന് തുടക്കമിട്ടു. ഡയറക്ടർ പി.ഡി. സെബാസ്റ്റ്യൻ, കെ.കെ. സദാശിവൻ, കെ.വി. കുട്ടപ്പൻ, സിറിൾ ഇടശേരി, കെ.സി. മാർട്ടിൻ, ജോർജ് തച്ചിൽ, ലിസി ജോസ്, ഡെയ്സി ജോസ്, ലിറ്റി വിൻസെൻറ്, വി. സിന്ധു, കെ.ഡി. പൗലോസ്, സെബാസ്റ്റ്യൻ ചോറ്റുപുറം എന്നിവർ പങ്കെടുത്തു. കോഴിക്കാടൻ കവലക്കുസമീപം രണ്ട് ഏക്കർ സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തുന്നത്. പാവൽ, പടവലം, പയർ, വെണ്ട, തക്കാളി, വഴുതന, കുമ്പളം, മത്ത, വെള്ളരി, മുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story