Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 8:28 AM GMT Updated On
date_range 9 July 2017 8:28 AM GMTമഴക്കാലരോഗങ്ങൾക്കിടയിലും മാലിന്യം വഴിയരികിൽ
text_fieldsbookmark_border
കാലടി: മലയാറ്റൂരിൽ തള്ളുന്നത് പതിവാകുന്നു. സെബിയൂരിലെ വിവിധ പ്രദേശങ്ങളിലാണ് രാത്രിയിൽ കമ്പനികളിെലയും വീടുകളിെലയും മാലിന്യങ്ങൾ തള്ളുന്നത്. കല്യാണ വീടുകളിൽനിന്നും ഇറച്ചിക്കടകളിൽ നിന്നുമുള്ള അവശിഷ്ടങ്ങളും ഇവയിൽപെടുന്നു. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ശുചീകരിച്ച പ്രദേശങ്ങളിലാണ് വീണ്ടും മാലിന്യം തള്ളിയിരിക്കുന്നത്. മലയാറ്റൂർ--നീലീശ്വരം പഞ്ചായത്തും ആരോഗ്യവകുപ്പും ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ തയാറാവണമെന്ന് പ്രദേശവാസികളായ ബിജു പാലിശ്ശേരി, ബെന്നി കല്ലുക്കുടി, ജോസഫ് ചെറുപിള്ളി, എ.കെ.സുകുമാരൻ, ചന്ദ്രശേഖരമേനോൻ, നോബിൾ തോമസ് എന്നിവർ ആവശ്യപ്പെട്ടു. ശ്രീമൂലനഗരം വിജയൻ സ്മാരക നാടകമേള നടത്തും കാലടി: തിരുവൈരാണിക്കുളം എം.കെ. വാര്യർ നാടകാലയത്തിെൻറ നേതൃത്വത്തിൽ ശ്രീമൂലനഗരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ശ്രീമൂലനഗരം വിജയൻ സ്മാരക നാടകമേള നടത്തും. ആഗസ്റ്റ് 20 മുതൽ 24 വരെ നടക്കുന്ന നാടകമേളയുടെ സംഘാടക സമിതി രൂപവത്കരിച്ചു. ചെയർമാനായി പി. നാരായണനും ജനറൽ കൺവീനറായി വി. അജയകുമാറും േപ്രാഗ്രാം കോ-ഓഡിനേറ്ററായി സി.പി. ഹരിദാസിനെയും തെരഞ്ഞെടുത്തു.
Next Story