Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:58 PM IST Updated On
date_range 9 July 2017 1:58 PM ISTബിനാമി പേരില്‍ പെര്‍മിറ്റ് കച്ചവടം: ബസുടമ സംഘം പരാതി നൽകി
text_fieldsbookmark_border
വൈപ്പിന്‍: അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ചെറായി സ്വദേശിയായ ബസുടമ ബസ് പെര്‍മിറ്റുകള്‍ കൈക്കലാക്കിയതായി ബസുടമ സംഘം. ഗ്രോശ്രീ പാലം വഴി എറണാകുളം--തത്തപ്പിള്ളി--പറവൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന ബസിെൻറ പേരിലാണ് ആദ്യ തട്ടിപ്പ്. ടാക്‌സ് മുടങ്ങി സര്‍വിസ് നിര്‍ത്തിയിട്ടിരുന്ന ബസിെൻറ പേരില്‍ മറ്റൊരു പെര്‍മിറ്റ് കൈവശപ്പെടുത്തി. പിന്നീട് ബിനാമി പേരില്‍ വീണ്ടും പെര്‍മിറ്റ് സമ്പാദിച്ചതായി ആക്ഷേപം. ആദ്യത്തെ പെര്‍മിറ്റ് നാലുലക്ഷം രൂപക്ക് വില്‍പന നടത്തി. ഉടൻ പറവൂര്‍--എറണാകുളം ഗ്രോശ്രീ പാലം വഴി അതേ നമ്പര്‍ ബസിന് വീണ്ടും ഒരുപെര്‍മിറ്റ്കൂടി ബസുടമ സമ്പാദിച്ചു. കണ്ടെയ്‌നര്‍ റോഡ് വഴിയുള്ള പെര്‍മിറ്റ് 3,50,000 രൂപക്കും വില്‍പന നടത്തിയതായി ബസ് ഓപറേറ്റേഴ്്‌സ് ഓര്‍ഗനൈസേഷന്‍ പറവൂര്‍ യൂനിറ്റ് എറണാകുളം ആര്‍.ടി.എക്ക് പരാതി നല്‍കി. ആര്‍.ടി.എയുടെ പരിഗണനയില്‍ ഒരു പെര്‍മിറ്റ്കൂടി ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കോടതിയെയും ഗതാഗത വകുപ്പിനെയും തെറ്റിദ്ധരിപ്പിച്ച് ബിനാമി പേരില്‍ പെര്‍മിറ്റ് കച്ചവടം നടത്തുന്ന വ്യക്തിക്കെതിരെ അന്വേഷണം നടത്തി ക്രിമിനില്‍ കേെസടുക്കണമെന്നും കച്ചവടം നടത്തിയ മേല്‍പറഞ്ഞ പെർമിറ്റുകള്‍ ആര്‍.ടി.എ തിരിച്ചെടുക്കണമെന്നും ബസുടമ സംഘം ആവശ്യപ്പെട്ടു. ഞാറക്കല്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന് വൈപ്പിന്‍: സി.പി.എം, കോണ്‍ഗ്രസ് പാനലുകള്‍ ഏറ്റുമുട്ടുന്ന ഞാറക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. 21,000 വോട്ടര്‍മാരുള്ള ബാങ്ക് ഭരണസമിതിയുടെ ഒമ്പത് അംഗ സമിതിയിലേക്ക് ആകെ 23 പേര്‍ മത്സരരംഗത്തുണ്ട്. ഞാറക്കല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story