Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 2:15 PM IST Updated On
date_range 8 July 2017 2:15 PM ISTവാണിജ്യ കരാർ ഒപ്പിടുന്നതിനുള്ള നീക്കം കാർഷിക മേഖലക്ക് വൻ ഭീഷണിയാകുമെന്ന്
text_fieldsbookmark_border
മൂവാറ്റുപുഴ: ആസിയാൻ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറുകൾക്ക് പുറമെ ആസ്േട്രലിയ, ന്യൂസിലൻഡ് ഉൾെപ്പടെ 12 രാഷ്്ട്രങ്ങളുമായി പുത്തൻ വാണിജ്യ കരാർ ഒപ്പിടുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കം കാർഷിക മേഖലക്ക് വൻ ഭീഷണിയാകുമെന്ന് ഇൻഫാം സംസ്ഥാന സമിതി ആരോപിച്ചു. ജൂലൈ 15 മുതൽ 28 വരെ ഇന്ത്യയിൽ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിൽ ഒപ്പിടുന്ന കരാർ ഇതുവരെയുള്ളതിനേക്കാൾ ദോഷകരമാകും. വൻതോതിൽ പാൽ ഉൽപന്നങ്ങൾ മിച്ചമുള്ള ആസ്േട്രലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഇവിടത്തെ പാൽ ഉൽപാദന മേഖല തകർക്കും. കരാർ വ്യവസ്ഥകൾ പാർലമെൻറ് ചർച്ച ചെയ്യുകയും സംസ്ഥാന സർക്കാറുകളെകൂടി ഉൾപ്പെടുത്തുന്ന തരത്തിലാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ദേശീയ ട്രസ്റ്റി ഡോ. എം.സി. ജോർജ് മുഖ്യ പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story