Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:39 AM GMT Updated On
date_range 8 July 2017 8:39 AM GMTമൂവാറ്റുപുഴയിൽ പനിക്ക് ശമനമില്ല; 40 പേർക്ക് ഡെങ്കിപ്പനി ലക്ഷണങ്ങൾ
text_fieldsbookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ പനിക്ക് ശമനമില്ല. നൂറുകണക്കിന് ആളുകൾ വെള്ളിയാഴ്ചയും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ മാത്രം വെള്ളിയാഴ്ച ചികിത്സ തേടിയത് മുന്നൂെറ്റൺപതിലേറെ പേരാണ്. നഗരത്തിലെ ആറ് സ്വകാര്യ ആശുപത്രികളിലും നിരവധി പേർ എത്തിയിട്ടുണ്ട്. പകർച്ചപ്പനി ബാധിച്ച് ജനറൽ ആശുപത്രിയിലെത്തിയവരിൽ 40 പേർക്ക് ഡെങ്കിപ്പനി ലക്ഷണങ്ങൾ കണ്ടെത്തി. മാസങ്ങളായി മൂവാറ്റുപുഴയിൽ വൈറൽ പനി വ്യാപകമായി പടരുകയാണ്. പായിപ്ര പഞ്ചായത്തിനുപുറമെ വാളകം, ആയവന, ആവോലി, കല്ലൂർക്കാട്, മഞ്ഞള്ളൂർ തുടങ്ങിയ പഞ്ചായത്തുകളിലും മൂവാറ്റുപുഴ നഗരസഭപ്രദേശത്തും പനി വ്യാപകമായി. രോഗികളുടെ തിരക്ക് ക്രമാതീതമായി ഉയർന്നതോടെ കിടത്തിച്ചികിത്സക്ക് സൗകര്യമില്ലാതെ ആശുപത്രികളും വീർപ്പുമുട്ടുകയാണ്. പകർച്ചപ്പനിക്കുപുറമെ മഞ്ഞപ്പിത്തവും വ്യാപകമാകുന്നുണ്ട്.
Next Story