Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉദ്യോഗസ്ഥര്‍...

ഉദ്യോഗസ്ഥര്‍ മാറിയാലും സര്‍ക്കാര്‍ നയം മാറില്ല; കൈയേറ്റം ഒഴിപ്പിക്കല്‍ തുടരും -^മന്ത്രി

text_fields
bookmark_border
ഉദ്യോഗസ്ഥര്‍ മാറിയാലും സര്‍ക്കാര്‍ നയം മാറില്ല; കൈയേറ്റം ഒഴിപ്പിക്കല്‍ തുടരും --മന്ത്രി കാക്കനാട്: കൈയേറ്റ ഭൂമി ഒഴിപ്പിച്ച് ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കുക എന്ന സര്‍ക്കാറി​െൻറ പ്രഖ്യാപിതനയം തുടരുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. കാക്കനാട് തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ ജില്ലതല പട്ടയവിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈയേറ്റമൊഴിപ്പിക്കല്‍ സര്‍ക്കാറി​െൻറ ഉത്തരവാദിത്തമാണ്. പ്രകടനപത്രികയിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ നടപടി സ്വീകരിക്കുന്നതുകൊണ്ടുമാത്രം അത് തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. ഉദ്യോഗസ്ഥന്‍ മാറുന്നതുകൊണ്ട് സര്‍ക്കാറി​െൻറ നയം മാറുന്നില്ല. അത് നടപ്പാക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണ്. തിരിച്ചെടുത്ത ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ജില്ലയില്‍ ആറുമാസത്തിനുള്ളില്‍ 907 പേര്‍ക്കാണ് പട്ടയം വിതരണം ചെയ്തത്. ഇടതുസര്‍ക്കാര്‍ ഒരുവര്‍ഷം പിന്നിടുമ്പോള്‍ ഇരുപെത്താന്നായിരത്തിലധികം പട്ടയങ്ങളാണ് വിതരണം ചെയ്തത്. രണ്ടു ലക്ഷത്തിലധികം പേര്‍ക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്. അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തീകരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. കെട്ടിക്കിടക്കുന്ന ലാന്‍ഡ് ൈട്രബ്യൂണല്‍ കേസുകള്‍ തീര്‍പ്പാക്കിയാല്‍ പട്ടയ വിതരണം എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. പട്ടയത്തിന് അപേക്ഷ നല്‍കി ആറുവര്‍ഷത്തോളമായി കാത്തിരിക്കുന്ന വാഴക്കാല വില്ലേജിലെ ഭവാനി കണ്ണനാണ് മന്ത്രിയുടെ കൈയില്‍നിന്ന് ആദ്യ പട്ടയമേറ്റുവാങ്ങിയത്. തുടര്‍ന്ന് വാഴക്കാല വില്ലേജിലെ വിശ്വംഭരന്‍ നായർ-‍-ഓമനക്കുട്ടിയമ്മ ദമ്പതികള്‍, പുഷ്‌ക്കരൻ-‍-ഇന്ദു, കാക്കനാട് വില്ലേജിലെ അബ്ദുൽ സലീം, സഫിയ, പള്ളിപ്പുറം വില്ലേജിലെ പ്രഭാകര ഭട്ട്, കടമക്കുടി വില്ലേജിലെ കെ.ജി. ജയകുമാര്‍, നടമ വില്ലേജിലെ ശാന്ത, വരാപ്പുഴ വില്ലേജിലെ വിമല, ഇടപ്പള്ളി വില്ലേജിലെ വി.കെ. സെയ്തു, കുമ്പളം വില്ലേജിലെ ഹരിദാസ് എന്നിവരും വേദിയില്‍ പട്ടയം ഏറ്റുവാങ്ങി. 39 എല്‍.എ പട്ടയങ്ങളും 105 ദേവസ്വം പട്ടയങ്ങളും 161 ലാന്‍ഡ് ൈട്രബ്യൂണല്‍ പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 305 പട്ടയങ്ങളാണ് വിതരണം ചെയ്തത്. സര്‍ക്കാര്‍ പുറമ്പോക്കുഭൂമിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന 39 പേര്‍ക്ക് കൈവശാവകാശ രേഖയും ജന്മികളുടെയും ദേവസ്വത്തി‍​െൻറയും പേരിലുള്ള ഭൂമി രേഖകളില്ലാത്തതിനാല്‍ പോക്കുവരവ് ചെയ്യാന്‍ കഴിയാതിരുന്നതുമായ 266 പേര്‍ക്ക് കൈവശാവകാശ രേഖയും ക്രയ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. കാക്കനാട്, വാഴക്കാല വില്ലേജുകളിലായി രണ്ടുമുതല്‍ ആറുവര്‍ഷം വരെ കെട്ടിക്കിടന്ന പട്ടയ അപേക്ഷകള്‍ക്കാണ് തീര്‍പ്പായത്. ജില്ലയില്‍ ആറുമാസത്തിനിടെ മൂന്ന് പട്ടയ വിതരണമേളകള്‍ സംഘടിപ്പിച്ച റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. പട്ടയവിതരണത്തിന് പ്രതിജ്ഞാബദ്ധമായ നിലപാടാണ് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ലയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നത്. പട്ടയവിതരണത്തിന് നേതൃത്വം നല്‍കിയ ഡെപ്യൂട്ടി കലക്ടര്‍ (ലാന്‍ഡ് റവന്യൂ) സിദ്ധാര്‍ഥനെ മെമേൻറാ നല്‍കി ആദരിച്ചു. 127 വില്ലേജുകളില്‍ ആഗസ്റ്റ് അവസാനത്തോടെ ഓണ്‍ലൈന്‍ പോക്കുവരവ് പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഇതുവരെ 6500 ഓണ്‍ലൈന്‍ പോക്കുവരവുകളാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പി.ടി. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ വി.പി. സജീന്ദ്രന്‍, എല്‍ദോ എബ്രഹാം, ആൻറണി ജോണ്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സൻ കെ.കെ. നീനു, എ.ഡി.എം എം.പി. ജോസ്, ആർ.ഡി.ഒ എസ്. ഷാജഹാന്‍, അസിസ്റ്റൻറ് കലക്ടര്‍ ഇശ പ്രിയ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story