Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:38 AM GMT Updated On
date_range 8 July 2017 8:38 AM GMTആലുവ നഗരസഭ ലൈബ്രറി നാശത്തിെൻറ വക്കില്‍
text_fieldsbookmark_border
ആലുവ: കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക നഗരസഭ ലൈബ്രറി നാശത്തിെൻറ വക്കില്‍. ലൈബ്രറിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഇനിയും നടപടികളായില്ല. സംസ്ഥാനത്തെ പ്രധാന ഗ്രന്ഥശാലകളില്‍ ഒന്നാണിത്. 1968 മാര്‍ച്ച് 31ന്, ഉപരാഷ്ട്രപതിയായിരുന്ന വി.വി. ഗിരിയാണ് ലൈബ്രറി ഉദ്ഘാടനം ചെയ്തത്. വിലമതിക്കാനാകാത്ത ഗ്രന്ഥങ്ങളുടെ ശേഖരവുമുണ്ടായിരുന്നു ഇവിടെ. എന്നാല്‍, പല പുസ്തകങ്ങളും നശിച്ചുപോയി. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പുസ്തകങ്ങളുടെ എണ്ണത്തിലും മുന്‍പന്തിയിലായിരുന്നെങ്കിലും അതൊന്നും പ്രയോജനപ്പെടുത്താനാകാതെ പോയി. ആവശ്യത്തിന് ജീവനക്കാര്‍ ഇവിടെയില്ല. അതിനാല്‍ തന്നെ ആയിരക്കണക്കിന് പുസ്തകങ്ങള്‍ യഥാക്രമം അടുക്കി െവക്കാനോ രജിസ്റ്ററുകളില്‍ രേഖപ്പെടുത്താനോ കഴിയാതെ കിടക്കുകയാണ്. അംഗങ്ങള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ പോലും കൃത്യമായി ലഭിക്കുന്നില്ല. അറ്റകുറ്റപ്പണി കാലാകാലങ്ങളില്‍ നടത്താത്തത് കെട്ടിടത്തിെൻറ നാശത്തിനും വഴിയൊരുക്കുന്നുണ്ട്. പല ഭാഗങ്ങളും ചോരുന്നുണ്ട്. കെട്ടിടത്തോട് ചേര്‍ന്ന് നില്ക്കുന്ന വന്മരത്തിെൻറ വേരുകള്‍ കെട്ടിടത്തിന് വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ് . ലൈബ്രറിയോട് ചേര്‍ന്ന ഉദ്യാനവും കാടുകയറി നശിച്ചു. ഇവിടം ഇപ്പോള്‍ മാലിന്യങ്ങള്‍ തള്ളാനുള്ള കേന്ദ്രമായും മാറിയിട്ടുണ്ട്. നഗരസഭ അടക്കം ഇവിടെ മാലിന്യങ്ങള്‍ കൊണ്ടിടുന്നു. പഴയ ഫ്ലക്സ് ബോര്‍ഡുകളും ബാനറുകളുമാണ് ഇത്തരത്തില്‍ ഇവിടെ കൂടുതലായി കൂടികിടക്കുന്നത്.
Next Story