Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:38 AM GMT Updated On
date_range 8 July 2017 8:38 AM GMT15 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാൻ ശിപാർശ
text_fieldsbookmark_border
കാക്കനാട്: സുപ്രീം കോടതി നിയോഗിച്ച റോഡ് സുരക്ഷ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം മോട്ടോര്‍ വാഹനവകുപ്പ് ജില്ലയില്‍ 15 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ ചെയ്തു. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ കെ.ജി. സാമുവല്‍, എം.വി.ഐ ജെബി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലെ മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന സംഘമാണ് ശിപാര്‍ശ ചെയ്തത്. ചരക്ക് വാഹനങ്ങളില്‍ അമിതഭാരം കയറ്റിയതിനും അപകടകരമാം വേഗത്തില്‍ വാഹനമോടിച്ചതിനുമാണ് ഏറെയും സസ്‌പെന്‍ഡ് ചെയ്യുന്നത്. ഇവര്‍ക്ക് പരിശോധനസ്ഥലത്ത് തന്നെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം വിശദീകരണം ലഭിക്കുന്നതനുസരിച്ച്് ആർ.ടി.ഒ ഇവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച എറണാകുളം ജില്ലയില്‍ പരിശോധന നടത്തി. 15 സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. കാക്കനാട്, കളമശ്ശേരി, ആലുവ, കോതമംഗലം, പെരുമ്പാവൂര്‍, അങ്കമാലി, നോര്‍ത്ത് പറവൂര്‍, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ സ്ഥലങ്ങളിലാണ് പ്രധാനമായും സ്‌ക്വാഡ് പരിശോധന. ആയിരത്തിലധികം വാഹനങ്ങള്‍ പരിശോധിച്ചതില്‍ 357 എണ്ണത്തിനെതിരെ കേസെടുത്തു. 4.10 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കിയതായി ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ പറഞ്ഞു.
Next Story