Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:38 AM GMT Updated On
date_range 8 July 2017 8:38 AM GMTപട്ടാപകല്‍ വീടിെൻറ വാതിലും അലമാരയും കുത്തി തുറന്ന് മോഷണ ശ്രമം
text_fieldsbookmark_border
പട്ടാപ്പകല്‍ വീടിെൻറ വാതിലും അലമാരയും കുത്തിത്തുറന്ന് മോഷണ ശ്രമം ആലുവ : പട്ടാപ്പകല്‍ വീടിെൻറ വാതിലും അലമാരയും കുത്തി തുറന്ന് മോഷണശ്രമം. ആലുവ ചൂര്‍ണിക്കര പട്ടേരിപ്പുറത്ത് എട്ട് കൊല്ലമായി വാടകക്ക് താമസിക്കുന്ന നടുകുടി ഉത്തമെൻറ വീട്ടിലാണ് മോഷണ ശ്രമമുണ്ടായത്. അലമാരയിൽ സൂക്ഷിച്ച പണവും ആഭരണവും മോഷ്ടാവിെൻറ ശ്രദ്ധയില്‍പെടാതിരുന്നതിനാല്‍ നഷ്ടമൊന്നും ഉണ്ടായില്ല. ഉത്തമനും ഭാര്യ ബിന്ദുവും മകനുമാണ് വീട്ടില്‍ താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വീട്ടുകാരെല്ലാം പുറത്ത് പോയ സമയത്തായിരുന്നു മോഷണം. ഇലക്ട്രോണിക്‌സ് കമ്പനിയിലെ ഡ്രൈവറായ ഉത്തമന്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. മകന്‍ സ്‌കൂളിലും ഗര്‍ഭിണിയായ ബിന്ദു ഡോക്ടറെ കാണുന്നതിനുമായും പോയ സമയത്തായിരുന്നു മോഷണം. ആശുപത്രിയില്‍ പോയി തിരികെയെത്തിയപ്പോള്‍ ബിന്ദുവാണ് വീടും അലമാരയും കുത്തി തുറന്നത് കാണുന്നത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. പ്രസവാവശ്യത്തിനായി കരുതിയിരുന്ന ഒരു ലക്ഷത്തോളം രൂപയും ആഭരണങ്ങളും തുണികള്‍ക്കൊപ്പം താഴെവീണു. ഇതാണ് മോഷ്ടാക്കളുടെ ശ്രദ്ധയില്‍പെടാതിരുന്നത്. െപാലീസും വിരലടയാള വിദഗ്ധരും എത്തി തെളിവ് ശേഖരിച്ചു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്യാന്‍ കൂടുതല്‍ വിവരങ്ങള്‍ തിരക്കാന്‍ എത്തിയപ്പോഴാണ് പണവും ആഭരണവും കണ്ടെത്തിയത്. തുണികള്‍ക്കിടയില്‍ നിന്നാണ് അവ ലഭിച്ചത്. ഇതോടെ മോഷണ ശ്രമത്തിന് ആലുവ പൊലീസ് കേസെടുത്തു.
Next Story