Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:36 AM GMT Updated On
date_range 8 July 2017 8:36 AM GMTസംസ്ഥാന പുരസ്കാരം നേടിയ കൃഷി ഓഫിസർ ഇ.പി.സാജുവിനെ അനുമോദിച്ചു
text_fieldsbookmark_border
കോതമംഗലം: കൃഷി പ്രോത്സാഹന പ്രവർത്തനങ്ങൾക്ക് സംസ്ഥാന പുരസ്കാരത്തിന് അർഹനായ കോതമംഗലം കൃഷി ഓഫിസർ ഇ.പി. സാജുവിനെ സാന്ത്വനം സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. സമ്മേളനം ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ മഞ്ജു സിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം, ഡോ. ജേക്കബ് ഇട്ടൂപ്പ്, ഫാ. ജോർജ് പട്ടളാട്ട്, മാത്യു വർഗീസ് ഇരുമല, പി.വി. ബഹനാൻ, ആതിര കൃഷ്ണൻ എന്നിവർ സംസാരിച്ചു. നഗരസഭ പരിധിയിലെ 62 റസിഡൻഷ്യൽ അസോസിയേഷനുകളെയും സാന്ത്വനം സ്കൂളിലെ വിദ്യാർഥികളെയും ഉൾപ്പെടുത്തി പച്ചക്കറി കൃഷി പദ്ധതി നടപ്പാക്കിയായിരുന്നു സാജുവിെൻറ കാർഷിക പ്രോത്സാഹന പദ്ധതികളുടെ തുടക്കം. സർക്കാർ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തി സമൂഹത്തിലെ വിവിധ തട്ടിലുള്ളവരെ ജൈവ പച്ചക്കറി കൃഷിയിലേക്ക് കൂടുതൽ അടുപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് സാജു. ഡെങ്കിപ്പനി പടരുമ്പോൾ സർക്കാർ നോക്കുകുത്തി -ടി.ജെ. വിനോദ് കോതമംഗലം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് അനേകർ മരിക്കുകയും ആയിരങ്ങൾ ചികിത്സക്ക് ആശുപത്രിതോറും അലയുമ്പോഴും സംസ്ഥാന സർക്കാറും ആരോഗ്യവകുപ്പും നോക്കുകുത്തികളായി മാറിയിരിക്കുെന്നന്ന് ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്. കോൺഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റി സംയുക്ത ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി നിയമം വഴി കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്ക് അമിത വിലക്കയറ്റം സൃഷ്ടിച്ച കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയത്തിനെതിരെ തിങ്കളാഴ്ച എറണാകുളത്ത് ജനശ്രദ്ധ വിശദീകരണ സമ്മേളനം ചേരും. എ.ജി. ജോർജ് അധ്യക്ഷത വഹിക്കും. കെ.പി. ബാബു, പി.പി. ഉതുപ്പാൻ, മുഹമ്മദ് ഷിയാസ്, അബു മൈതീൻ, പി.എസ്.എം. സാദിഖ്, എബി എബ്രഹാം, റോയ് കെ. പോൾ, മഞ്ജു സിജു, പി.സി. ജോർജ്, കെ.പി. മുരളി, എം.എസ്. എൽദോസ്, പി.കെ. ചന്ദ്രശേഖരൻ നായർ, പി.എ. പാദുഷ, ജോർജ് വർഗീസ്, ഭാനുമതി രാജു, വി.വി. കുര്യൻ എന്നിവർ സംസാരിച്ചു. ജനകീയ മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു കോതമംഗലം: സർക്കാർ സഹായത്തോടെ പിണ്ടിമന പഞ്ചായത്തിൽ നടന്നു വരുന്ന മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജനകീയ മത്സ്യകൃഷിക്ക് താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഒരു സെൻറ് സ്ഥലമെങ്കിലും ഉള്ളവരാകണം. അവസാന തീയതി 15.
Next Story