Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 9:02 AM GMT Updated On
date_range 7 July 2017 9:02 AM GMT75 ഗ്രാം ഹെറോയിനുമായി രണ്ട് യുവാക്കൾ പിടിയിൽ
text_fieldsbookmark_border
ആലുവ: 75 ഗ്രാം ഹെറോയിനുമായി രണ്ട് യുവാക്കൾ പിടിയിലായി. ഫോർട്ട്കൊച്ചി, പള്ളുരുത്തി, തോപ്പുംപ്പടി, എറണാകുളം ഭാഗങ്ങളിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും ഹെറോയിൻ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെയാണ് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നാർകോടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജി ലക്ഷ്മണനും സംഘവും പിടികൂടിയത്. പള്ളുരുത്തി ശശി റോഡിൽ കളത്തിപ്പറമ്പിൽ വീട്ടിൽ അൻസാർ (26) പള്ളുരുത്തി കച്ചേരിപ്പടി വെസ്‌റ്റ് കല്ലുചിറ വീട്ടിൽ റെനീഷ് (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം പള്ളുരുത്തി മേഖലയിൽ കഞ്ചാവുമായി പിടികൂടിയ വിദ്യാർഥിയെ ചോദ്യം ചെയ്തപ്പോഴാണ് കലാലയ പരിസരങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന അൻസാറിനെക്കുറിച്ച് വിവരം ലഭിച്ചത്. വിശദമായി ചോദ്യം ചെയ്തപ്പോൾ റെനീഷാണ് ഹെറോയിൻ എത്തിച്ചുനൽകുന്നതെന്ന് വെളിപ്പെടുത്തി. പിന്നീട് എക്സൈസുകാർ കൂടുതൽ ഹെറോയിൻ ആവശ്യമാണെന്നു പറഞ്ഞ് അൻസാറിനെക്കൊണ്ട് റെനീഷിനെ വിളിച്ചുവരുത്തിക്കുകയായിരുന്നു. ആഴ്ചയിലൊരിക്കലെന്ന കണക്കിൽ ഇയാൾ ഹെറോയിനും എം.ഡി.എം.എ, നെേട്രാസെപാം തുടങ്ങിയ ലഹരിവസ്തുക്കളും കൊച്ചിയിലെത്തിക്കുന്നുണ്ട്. കൊച്ചിയിൽനിന്ന് വൻതോതിൽ ഇത് ഇന്ത്യക്ക് വെളിയിലേക്കും വിദേശരാജ്യങ്ങളിലേക്കും കടത്തിവിടുന്നുണ്ട്. ഇരുവരുെടയും മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഈ കണ്ണികളുമായി ബന്ധപ്പെട്ട നിരവധിപേരുടെ നമ്പർ ലഭിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റു പ്രമുഖരും ഉടൻ പിടിയിലാകുമെന്ന് സർക്കിൾ ഇൻസ്പെക്ടർ സജി ലക്ഷ്മണൻ അറിയിച്ചു. റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ എ.എസ് ജയൻ, സിവിൽ എക്സൈസ് ഓഫിസർമാരായ റൂബൻ, സുനിൽ, ടോമി, ഷിബു എന്നിവരും പങ്കെടുത്തു. കശ്മീരിൽനിന്നും മണാലിയിൽനിന്നും ഹെറോയിൻ കടത്ത് നെടുമ്പാശ്ശേരി: മണാലിയിൽനിന്നും ജമ്മു-കശ്മീരിൽനിന്നും കൊച്ചിയിലേക്ക് വൻതോതിൽ ഹെറോയിനും നെേട്രാസെപാം ഗുളികകളും എത്തുന്നു. എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടിയിലായ കച്ചേരിപ്പടി സ്വദേശി റെനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഇൗ വിവരം ലഭിച്ചത്. വിനോദസഞ്ചാരത്തിനെന്ന പേരിൽ ഇടക്കിടെ മണാലിയിലേക്കും ജമ്മു-കശ്മീരിലേക്കും പോകുന്ന ഇയാൾ മയക്കുമരുന്ന് കടത്തുകയായിരുന്നെന്ന് മൊഴി നൽകി. കൊച്ചിയിലെത്തിക്കുന്ന ഹെറോയിനും നെേട്രാസെപാം ഗുളികകളും പള്ളുരുത്തി സ്വദേശി അൻസാറിനാണ് മൊത്തമായി നൽകിയിരുന്നത്. ഒരു ഗ്രാം ഹെറോയിൻ 1000 രൂപക്ക് വിറ്റഴിക്കുമ്പോൾ 300 രൂപയാണ് അൻസാറിന് കമീഷൻ നൽകുക. അൻസാറിനുകീഴിൽ കോളജ് വിദ്യാർഥികളടങ്ങിയ വേറെയും വിൽപന സംഘങ്ങളുണ്ട്. റെനീഷിനെ ഏപ്രിലിൽ നെേട്രാസെപാം ഗുളികകളുമായി എക്സൈസ് പിടികൂടിയതാണ്.
Next Story