Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 9:02 AM GMT Updated On
date_range 7 July 2017 9:02 AM GMTആന്ധ്രയിൽനിന്ന് കഞ്ചാവ് കടത്ത്: പ്രധാന കണ്ണി അറസ്റ്റിൽ
text_fieldsbookmark_border
അരൂർ: ആന്ധ്രയിൽനിന്ന് അഞ്ചു കിലോ കഞ്ചാവുമായി എത്തിയ ആൾ പൊലീസ് പിടിയിലായി. വൈപ്പിൻ എളങ്കുന്നപ്പുഴ നികത്തിത്തറ എൻ.ടി. സുനുവിനെയാണ്(അച്ചസുനി--48) അരൂർ എസ്.െഎ ടി.എസ്. റെനീഷും സംഘവും അരൂർ കെൽട്രോൺ കവലയുടെ തെക്കുഭാഗത്തുനിന്ന് പിടികൂടിയത്. ആന്ധ്രയിലെ നെല്ലൂരിലാണ് വർഷങ്ങളായി സുനു താമസിക്കുന്നത്. അവിടെനിന്ന് കഞ്ചാവുമായി എറണാകുളത്ത് ട്രെയിനിൽ വന്നശേഷം അരൂരിൽ എത്തുകയായിരുന്നു. കേരളത്തിലെ മിക്ക ജില്ലകളിലും സുനുവിന് ഇടപാടുകാരുണ്ട്. നെല്ലൂരിൽ ഇയാൾക്ക് രണ്ട് ഭാര്യമാരുണ്ട്. ഇവരുടെ വീടുകളിൽ മാറിമാറിയാണ് താമസം. കൂടാതെ എളങ്കുന്നപ്പുഴ, തിരുവല്ല, ആലപ്പുഴ എന്നിവിടങ്ങളിലും ഇയാൾക്ക് ഭാര്യമാരുണ്ട്. ആന്ധ്രയിൽനിന്ന് എത്തിയാൽ ഈ മൂന്നു വീടുകളും സുനു സന്ദർശിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രയിൽനിന്ന് സുനുവിന് കേരളത്തിലേക്ക് നേരിട്ടെത്താൻ അസൗകര്യം ഉണ്ടായാൽ അവിടെയുള്ള ഭാര്യമാരും മക്കളും വഴിയാണ് ട്രെയിൻ മാർഗം കഞ്ചാവ് എത്തിക്കുന്നത്. കേരളത്തിലെ പല ഇടപാടുകാരും കഞ്ചാവിെൻറ തുക സുനുവിെൻറ ബാങ്ക് അക്കൗണ്ടിലേക്കാണ് ഇടുന്നതെന്ന് പൊലീസ് പറഞ്ഞു. ഭാര്യമാരും മക്കളും അവരുടെ സുഹൃത്തുക്കളും വഴി മാസം 25 കിലോ കഞ്ചാവ് കേരളത്തിലെ പല ജില്ലകളിലായി എത്തിക്കുന്നുണ്ടെന്നു സുനു പൊലീസിനോടു പറഞ്ഞു. ഒരാഴ്ച മുമ്പ് അരൂർ പൊലീസ് മൂന്നുകിലോ കഞ്ചാവുമായി പിടികൂടിയ തൊടുപുഴ സ്വദേശികളായ അമീം, ജമാൽ ചേർത്തല സ്വദേശി സതീഷ് എന്നിവരിൽനിന്നാണ് സുനുവിനെക്കുറിച്ച വിവരങ്ങൾ ലഭിച്ചത്. കൊച്ചി റേഞ്ച് െഎ.ജി പി.വിജയെൻറ നേതൃത്വത്തിലുള്ള ആൻറി നാർക്കോടിക് സ്ക്വാഡും ആലപ്പുഴ ജില്ല പൊലീസ് മേധാവി മുഹമ്മദ് റഫീക്കിെൻറ നേതൃത്വത്തിലുള്ള സ്പെഷൽ ഓപറേഷൻ ഗ്രൂപ്പുമാണ് കഞ്ചാവ് വേട്ടയ്ക്ക് നേതൃത്വം നൽകിയത്. എ.എസ്.എെമാരായ ടി.എ.ജോസഫ്, എസ്.ഷാജികുമാർ, സിവിൽ പൊലീസ് ഓഫിസർമാരയ കെ.ജെ.സേവ്യർ, വി.എച്ച്.നിസാർ, അരുൺകുമാർ, ടോണി വർഗീസ്, ബി.വൈശാഖ്, ടി.കെ.അനീഷ്, എം.ജെ.ഷൈൻ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story