Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 2:26 PM IST Updated On
date_range 7 July 2017 2:26 PM ISTപി.സി.ബി ഉദ്യോഗസ്ഥനെതിരായ അന്വേഷണം തുടരാൻ അനുമതി
text_fieldsbookmark_border
കൊച്ചി: മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥനെതിരെ െചയർമാൻ നൽകിയ പരാതിയിൽ അന്വേഷണം തുടരാൻ ഹൈകോടതി അനുമതി. എന്നാൽ, അനുമതിയില്ലാതെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഒൗദ്യോഗിക രേഖകൾ മാധ്യമങ്ങൾക്കും പരിസ്ഥിതി പ്രവർത്തകർക്കും മറ്റും ചോർത്തി നൽകുന്നുവെന്നും പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്നും ആരോപിച്ച് ഏലൂരിലെ ബോർഡ് ഉദ്യോഗസ്ഥനായ തൃദീപ്കുമാറിനെതിരെ ബോർഡ് ചെയർമാനാണ് പരാതി നൽകിയത്. ബിനാനിപുരം പൊലീസിൽ നൽകിയ പരാതി പറവൂർ സി.െഎയാണ് അന്വേഷിക്കുന്നത്. അന്വേഷണത്തിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ കോടതി നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story