Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 2:26 PM IST Updated On
date_range 7 July 2017 2:26 PM ISTകർഷകെൻറ ആത്മഹത്യ: വില്ലേജ് അസിസ്റ്റൻറിെൻറ ജാമ്യഹരജി വിധി പറയാൻ മാറ്റി
text_fieldsbookmark_border
കൊച്ചി: കർഷകൻ വില്ലേജ് ഓഫിസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ വില്ലേജ് അസിസ്റ്റൻറിെൻറ ജാമ്യഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റൻറ് സിലീഷ് തോമസിെൻറ ജാമ്യഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വ്യാഴാഴ്ച പൊലീസ് കേസ് ഡയറി ഹാജരാക്കിയിരുന്നു. തുടർന്നാണ് വാദം പൂർത്തിയാക്കി ഹരജി വിധി പറയാൻ മാറ്റിയത്. ജൂൺ 21നാണ് മലയോര മേഖലയായ ചെമ്പനോടിലെ കാവിൽ പുരയിടം തോമസ് എന്ന ജോയി വില്ലേജ് ഓഫിസിെൻറ വരാന്തയിൽ ആത്മഹത്യ ചെയ്തത്. തെൻറ ഭൂമിയുടെ നികുതി വില്ലേജ് അധികൃതർ സ്വീകരിക്കാത്തതിൽ മനം നൊന്താണ് തോമസ് ആത്മഹത്യ ചെയ്തതെന്നാണ് കേസ്. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ സിലീഷ് 26ന് പേരാമ്പ്ര സി.ഐക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. നിയമപരമായി സ്വീകരിക്കാവുന്ന നിലപാട് മാത്രമാണ് കരവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ളതെന്നും ആത്മഹത്യയിൽ പങ്കില്ലെന്നുമാണ് ഹരജിക്കാരെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story