Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതിയ...

പുതിയ മത്സ്യമാർക്കറ്റിൽ തൊഴിൽ തർക്കം; വളഞ്ഞവഴിയിൽ സംഘർഷാവസ്ഥ

text_fields
bookmark_border
അമ്പലപ്പുഴ: വളഞ്ഞവഴി ജങ്ഷന് സമീപം ആരംഭിച്ച പുതിയ മത്സ്യമാർക്കറ്റിൽ കയറ്റിറക്ക് സംബന്ധിച്ച് രണ്ട് യൂനിയനുകൾ തമ്മിലുണ്ടായ തൊഴിൽ തർക്കം സംഘർഷാവസ്ഥ സൃഷ്ടിക്കുന്നു. സി.െഎ.ടി.യുവും എസ്.ഡി.പി.െഎയുടെ നേതൃത്വത്തിലുള്ള എസ്.ഡി.ടി.യുവും തമ്മിലുണ്ടായ തർക്കം വ്യാഴാഴ്ച പുലർച്ച ഉന്തിലും തള്ളിലും കലാശിച്ചു. തുടർന്ന് പൊലീസ് എത്തി. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള മത്സ്യം മൊത്തമായി കൊണ്ടുവന്ന് ചെറുകിട കച്ചവടക്കാർക്ക് നൽകാനാണ് പുതിയ മാർക്കറ്റ് ആരംഭിച്ചത്. എന്നാൽ, ഇവിടത്തെ അവകാശം തങ്ങൾക്കാണെന്നുപറഞ്ഞ് സി.െഎ.ടി.യു രംഗത്തുവന്നപ്പോൾ എസ്.ഡി.ടി.യുവും കയറ്റിറക്ക് തൊഴിലിൽ അവകാശമുണ്ടെന്ന് പറഞ്ഞ് രംഗത്തുവന്നു. ഇത് സംഘർഷാവസ്ഥയിലേക്ക് എത്തി. ലേബർ ഒാഫിസിൽ ലഭിച്ച പരാതിയെത്തുടർന്ന് ഇരുകൂട്ടരെയും വിളിപ്പിച്ച് ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. അമ്പലപ്പുഴ സി.െഎ ഒാഫിസിലും നടത്തിയ അനുരഞ്ജന ശ്രമങ്ങൾ പാളിയതോടെയാണ് വളഞ്ഞവഴിയിൽ അമ്പതോളം പൊലീസുകാർ എത്തിയത്. നിലവിൽ 60 ശതമാനം തൊഴിലാളികൾ സി.െഎ.ടി.യുവിന് വേണമെന്നാണ് പറയുന്നത്. എന്നാൽ, എസ്.ഡി.ടി.യു ഇതിന് സമ്മതിക്കുന്നില്ല. െഎ.എൻ.ടി.യു.സി, ബി.എം.എസ്, എ.െഎ.ടി.യു.സി യൂനിയൻകാർകൂടി രംഗത്തുവന്നാൽ 40 ശതമാനം പറ്റില്ലെന്നാണ് പറയുന്നത്. തർക്കം മുറുകിയതോടെ കൂടുതൽ അവകാശവാദം ഉന്നയിച്ച് സി.െഎ.ടി.യു പൊലീസ് സംരക്ഷണത്തോടെ വ്യാഴാഴ്ച മത്സ്യം ഇറക്കാൻ ഒരുങ്ങിയപ്പോൾ എതിർ യൂനിയൻ ഇതിനെ ചെറുത്തു. തുടർന്ന് ഉന്തും തള്ളും ഉണ്ടായി. മത്സ്യം ഇറക്കാതെ വണ്ടികൾ തിരിച്ചുപോയി. ഹജ്ജ് ക്യാമ്പ് ഒരുക്കം തൃപ്തികരം -ചെയർമാൻ അമ്പലപ്പുഴ: നെടുമ്പാശ്ശേരി എയർപോർട്ട് അധികാരികളുടെ പൂർണ സഹകരണം ലഭിച്ചതിനാൽ ഹജ്ജ് ഒരുക്കം തൃപ്തികരമാണെന്ന് ഹജ്ജ് കമ്മിറ്റി സംസ്ഥാന ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. ഇൗവർഷം കേരളത്തിൽനിന്ന് കൂടുതൽ ഹാജിമാർ പുറപ്പെടാനുള്ള സൗകര്യം ഉണ്ടാകും. അതിന് സർക്കാർ നടപടി ഉൗർജിതമാണ്. കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡൻറ് ഡോ. എം.എം. ഹനീഫ് മൗലവി അധ്യക്ഷത വഹിച്ചു. അഡ്വ. എ. നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. എച്ച്. ഇമാമുദ്ദീൻ ഉമരിയ്യ് ഹജ്ജ് പരിശീലന ക്ലാസിന് നേതൃത്വം നൽകി. ഡോ. ഉണ്ണികൃഷ്ണൻ കർത്ത ആരോഗ്യക്ലാസ് നയിച്ചു. ജാഫർ സാദിഖ് സിദ്ദീഖി, അബ്ദുൽ റഷീദ് ബ്രദേഴ്സ്, ജമാൽ പള്ളാത്തുരുത്തി, സി.സി. നിസാർ, തയ്യിൽ ഹബീബ് റഹ്മാൻ, നിസാം മുസ്തഫ, സാദിഖ് മാക്കിയിൽ, സാദിഖ് നീർക്കുന്നം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story