Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:46 AM GMT Updated On
date_range 7 July 2017 8:46 AM GMTസെൻകുമാറിെൻറ കെ.എ.ടി പദവി: േകന്ദ്ര നടപടി അറിയിക്കണമെന്ന് ൈഹകോടതി
text_fieldsbookmark_border
കൊച്ചി: മുൻ ഡി.ജി.പി ടി.പി. സെൻകുമാറടക്കം രണ്ടുപേരെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗങ്ങളായി നിയമിക്കുന്നത് സംബന്ധിച്ച സെലക്ഷൻ കമ്മിറ്റി ശിപാർശയിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹൈകോടതി. സെലക്ഷൻ കമ്മിറ്റി ശിപാർശ കേന്ദ്രസർക്കാറിന് കൈമാറിയതായി സംസ്ഥാന സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് നിർദേശം. ശിപാർശ കേന്ദ്രസർക്കാറിന് ലഭിച്ചിട്ടുണ്ടെങ്കിൽ അതിൽ സ്വീകരിച്ച നടപടിയും നിലപാടും അറിയിക്കാനാണ് അസി. സോളിസിറ്റർ ജനറലിന് നിർദേശം നൽകിയത്. കെ.എ.ടി അംഗങ്ങളുടെ രണ്ട് ഒഴിവിലേക്ക് ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിെല തെരഞ്ഞെടുപ്പുസമിതി ശിപാർശ ചെയ്ത പേരുകളടങ്ങുന്ന ഫയൽ ഗവർണറുടെ അംഗീകാരത്തോടെ ജൂൺ 29ന് കേന്ദ്രസർക്കാറിന് അയച്ചുകൊടുത്തതായി സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. സെൻകുമാറിെൻറയും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരത്തിെൻറയും പേരാണ് പട്ടികയിലുള്ളത്.
Next Story