Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:00 AM GMT Updated On
date_range 7 July 2017 8:00 AM GMTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ഇടപ്പള്ളി ചങ്ങമ്പുഴപാർക്ക്: ഡോ. മിനി പ്രമോദ് മേനോെൻറ മോഹിനിയാട്ടം- വൈകു. 6.30 വ്യാജമദ്യവിൽപന: വയോധിക എക്സൈസ് സംഘത്തിെൻറ പിടിയിൽ പള്ളുരുത്തി: വ്യാജമദ്യം നിർമിച്ച് ചെറുകുപ്പികളിലാക്കി വിൽപന നടത്തിവന്നിരുന്ന വയോധിക പിടിയിലായി. പള്ളുരുത്തി ചിറക്കൽ റെസിഡൻറ്സ് അസോസിയേഷൻ റോഡിൽ മേഫെയർ വീട്ടിൽ മേരിയെയാണ് ( 72) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അഗസ്റ്റിൻ ജോസഫിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വ്യാജമദ്യം പിടിച്ചെടുത്തത്. മൂന്നര ലിറ്റർ കളർ മിശ്രിതം കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇൻസ്പെക്ടർ സജീവ് കുമാർ, അസി.ഇൻസ്പെക്ടർ മുഹമ്മദ് മസൂദ്, വനിത സിവിൽ ഓഫിസർ നെസ്ലി എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വളന്തകാട് ദ്വീപ് പാലം: സാധ്യത പഠനം നടത്തി നെട്ടൂർ: വളന്തകാട് ദ്വീപ് നിവാസികളുടെ യാത്രാദുരിതം കണക്കിലെടുത്ത് നിർമിക്കാനുദ്ദേശിക്കുന്ന പാലത്തിെൻറ സാധ്യതാ പഠനത്തിനായി ഉദ്യോഗസ്ഥ സംഘം പരിശോധനക്കെത്തി. കഴിഞ്ഞദിവസം ജില്ല കലക്ടറുടെ നിർദേശ പ്രകാരം ദ്വീപിലെത്തിയ റവന്യൂ ഉദ്യോഗസ്ഥർ വഞ്ചിയിൽ സഞ്ചരിച്ച് പ്രാഥമിക പരിശോധനകൾ നടത്തി. വളന്തകാട് നിവാസികളുടെ യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2016 ഏപ്രിൽ 20ന് മരടിൽ നടന്ന ഒപ്പ് ശേഖരണ ചടങ്ങിൽ നാലായിരത്തി അഞ്ഞൂറോളം പേർ ഒപ്പിട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി പുതിയകാവിൽ എത്തിയ പ്രധാനമന്ത്രിക്കും തുടർന്ന് ജില്ല കലക്ടർക്കും മരട് നിവാസികൾ നിവേദനവും പഠനരേഖയും സമർപ്പിച്ചിരുന്നു. പ്രദേശവാസിയായ ജഗദംബി കൃഷ്ണൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ തുടർ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചിരിക്കുകയാണ്.
Next Story