Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒന്നാംവര്‍ഷ ബിരുദ...

ഒന്നാംവര്‍ഷ ബിരുദ പ്രവേശനം: ഒന്നാം സപ്ലിമെൻററി അലോട്ട്‌മെൻറ്​ -നിർദേശങ്ങള്‍

text_fields
bookmark_border
തിരുവനന്തപുരം: 2017--18 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറ്് http://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്ട്‌മ​െൻറ് പരിശോധിക്കാം. കേന്ദ്രീകൃത അലോട്ട്‌മ​െൻറ്് സംവിധാനത്തിലൂടെ ഇതുവരെയും ഒരു കോളജിലും പ്രവേശനം ലഭിക്കാത്തവരും എന്നാല്‍, ഈ സപ്ലിമ​െൻററി അലോട്ട്‌മ​െൻറില്‍ പുതുതായി അലോട്ട്‌മ​െൻറ്് ലഭിച്ചവരും അഡ്മിഷന്‍ ഫീസ് അടക്കാനുള്ള ചെലാന്‍ പ്രിൻറൗട്ടെടുത്ത് എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടക്കണം. അഡ്മിഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 1525- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 840- രൂപയുമാണ്. ഫീസ് അടച്ചതി​െൻറ വിവരം വെബ്‌സൈറ്റില്‍ നല്‍കിയശേഷം അലോട്ട്‌മ​െൻറ്് മെമ്മോ പ്രി​െൻറടുക്കണം. മെമ്മോയില്‍ പറഞ്ഞ കോളജില്‍ പ്രവേശനം നേടണം. കോളജുകളില്‍ പ്രവേശനം നേടിയ ശേഷം തങ്ങളുടെ ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തിയ അപേക്ഷകര്‍ക്ക് സപ്ലിമ​െൻററി അലോട്ട്‌മ​െൻറില്‍ തങ്ങളുടെ ഹയര്‍ ഓപ്ഷനുകളിലേക്ക് അലോട്ട്‌മ​െൻറ്് ലഭിച്ചാല്‍ നിര്‍ബന്ധമായും ഇപ്പോള്‍ പ്രവേശനം നേടിയിരിക്കുന്ന കോളജില്‍നിന്ന് ടി.സി വാങ്ങി പുതുതായി അലോട്ട്‌മ​െൻറ്് ലഭിച്ച കോളജില്‍ പ്രവേശനം നേടേണ്ടതാണ്. ഇങ്ങനെയുള്ളവര്‍ അഡ്മിഷന്‍ ഫീസ് വീണ്ടും അടക്കേണ്ടതില്ല. സപ്ലിമ​െൻററി അലോട്ട്‌മ​െൻറില്‍ പുതുതായി അലോട്ട്‌മ​െൻറ് ലഭിക്കുന്നവര്‍ക്ക് മുകളില്‍ പറഞ്ഞ പ്രകാരം ഫീസ് അടച്ച് അലോട്ട്‌മ​െൻറ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാം. കോളജില്‍ പ്രവേശനം നേടിയശേഷം തങ്ങളുടെ ഹയര്‍ ഓപ്ഷനിലേക്ക് അലോട്ട്‌മ​െൻറ് ലഭിക്കുന്നവര്‍ക്കും ലോഗിന്‍ ചെയ്ത് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ മെമ്മോയില്‍ ഉണ്ടായിരിക്കും. െവള്ളിയാഴ്ച വരെയാണ് അഡ്മിഷന്‍. കൃത്യസമയത്ത് അഡ്മിഷന്‍ എടുക്കാത്ത അപേക്ഷകരുടെ അലോട്ട്‌മ​െൻറ് റദ്ദാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story